Sports

റുതുരാജ് ഇല്ല!!! ഇനി ധോണി ക്യാപ്റ്റന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി എംഎസ് ധോണി മടങ്ങിയെത്തുന്നു. ഐപിഎൽ 2025ൽ നിന്ന് ചെന്നൈ നായകന്‍ റുതുരാജ് ഗായക്വാഡ് പരിക്ക് കാരണം പുറത്തായതോടെയാണ് ഈ മാറ്റം. മാര്‍ച്ച് 30ന് രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റത്. എന്നാൽ ഡൽഹിയ്ക്കെതിരെയും പഞ്ചാബിനെതിരെയുമുള്ള മത്സരത്തിൽ താരം കളിച്ചുവെങ്കിലും ഇപ്പോള്‍ സ്കാനിംഗിൽ പൊട്ടൽ സ്ഥിരീകരിച്ചതോടെ താരം ഐപിഎല്ലില്‍ നിന്ന് പുറത്താകുകയാണ്.


കഴിഞ്ഞ് നാല് സീസണിൽ മൂന്നിലും ചെന്നൈയുടെ ടോപ് സ്കോറര്‍ ആയ റുതുരാജിന് ഇത്തവണ ചെന്നൈയ്ക്കായി മികച്ച തുടക്കം നൽകാനായിട്ടില്ല. അഞ്ച് മത്സരങ്ങളിൽ നാലിലിും പരാജയം ആയിരുന്നു ചെന്നൈയുടെ ഫലം. നാളെ ചെന്നൈയുടെ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റന്‍സി ദൗത്യം എംഎസ് ധോണി ഏറ്റെടുക്കും.

Highlights: MS Dhoni to captain Chennai Super Kings

error: