Sports

ആര്‍സിബി ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെ നേരിടും

ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ നേരിടും. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയാണ് ആർസിബി ഒന്നാം ക്വാളിഫയർ ഉറപ്പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം സ്ഥാനത്തും മുംബൈ നാലാമതുമായി എലിമിനേറ്ററിൽ കൊമ്പുകോർക്കും.

വ്യാഴാഴ്ച ന്യൂ ചണ്ഡീഗഡില്‍ ആണ് ക്വാളിഫയര്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ ആര്‍സിബിക്ക് ഒരു ദിവസം മാത്രമേയുള്ളൂ. മെയ് 30-ന് ആണ് എലിമിനേറ്റർ. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും ഫൈനല്‍ മൂന്നിനും അഹമ്മദാബാദിൽ നടക്കും.

വിരാട് കോലിയുടെയും സ്റ്റാന്‍ഡ്- ഇന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ലഖ്നൗക്കെതിരെ ആര്‍സിബി ത്രസിപ്പിക്കുന്ന ജയം നേടിയത്. 228 റണ്‍സ് പിന്തുടര്‍ന്നായിരുന്നു ജയം. ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ചേസ് ആണിത്. ലഖ്നൗയുടെ ഋഷഭ് പന്ത് 61 പന്തില്‍ 118 റണ്‍സ് നേടിയിരുന്നു.

Highlights: RCB will face Punjab Kings in the first qualifier.

error: