ഫോൺ നമ്പർ വേണ്ട, ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ; എക്സ് ചാറ്റുമായി മസ്ക്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് ഇലോൺ മസ്ക് പുതുതായി അവതരിപ്പിച്ചത്. ഈ പുതിയ സംവിധാനത്തിലൂടെ ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും.
കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടുമെന്നാണ് വിവരം. ഫോൺ നമ്പർ ഇല്ലാതെ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നും മസ്ക് അറിയിച്ചു.
റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Highlights: Video-audio calls to any platform; Musk with XChat