Tech

വണ്‍പ്ലസ് 13എസ് വ്യാഴാഴ്‌ച ലോഞ്ച് ചെയ്യും

ന്യൂഡൽഹി(New Delhi): കാത്തിരിപ്പ് അവസാനിപ്പിച്ച് പുതിയ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 13എസ് (OnePlus 13s) വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണിന്‍റെ ലോഞ്ച് നടക്കുക. കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന വണ്‍പ്ലസ് 13എസ് കരുത്തുറ്റ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പോടെയാവും വിപണിയിലെത്തുക എന്നാണ് വിവരം. ചൂടിനെ കൈകാര്യം ചെയ്യാന്‍ വേപര്‍ ചേംബര്‍ ഈ ഫോണിലുണ്ടാകും. ഫുള്‍ ചാര്‍ജില്‍ 24 മണിക്കൂര്‍ വരെ ബാറ്ററിലൈഫ് വണ്‍ 13എസ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വണ്‍പ്ലസ് 13 ലൈനപ്പിലെ മറ്റ് സ്മാര്‍ട്ട്ഫോണുകളായ വണ്‍പ്ലസ് 13നും വണ്‍പ്ലസ് 13ആര്‍-നും ഇടയിലായിരിക്കും വണ്‍പ്ലസ് 13എസിന്‍റെ ഇന്ത്യയിലെ വില എന്നാണ് സൂചന. മൂന്ന് നിറങ്ങളിലാവും വണ്‍പ്ലസ് 13എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുക. ഇതിലെ ഗ്രീന്‍ സില്‍ക്ക് വേരിയന്‍റ് ഇന്ത്യന്‍ വിപണിക്ക് മാത്രമായി പുറത്തിറക്കുന്നതായിരിക്കും. വണ്‍പ്ലസ് 13ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പാണ് വണ്‍പ്ലസ് 13എസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്‍റെ ക്യാമറ ഫീച്ചറുകളില്‍ ഫ്രണ്ട് ക്യാമറയുടെ വിവരങ്ങള്‍ മാത്രമേ വണ്‍പ്ലസ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.

Highlights: OnePlus 13S to launch on Thursday

error: