₹ 33,000 ന് സാറ്റലൈറ്റ് , ₹ 3000 ന് ഡാറ്റ പ്ലാൻ: സ്റ്റാർലിങ്കിന്റെ ഇന്ത്യ പ്ലാൻ
ലൈസൻസ് ലഭിച്ചതിന് ശേഷം എലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുകയാണ്. ഇതിനിടെ ഇന്ത്യൻ വിപണിയിലെ വിലനിർണയ ഘടന കമ്പനി പുറത്തുവിട്ടു. ആവശ്യമായ സാറ്റലൈറ്റ് ഡിഷ് ഉപകരണത്തിന്റെ വില ഏകദേശം 33,000 രൂപയാണ്. പ്രതിമാസ അൺലിമിറ്റഡ് ഡാറ്റ പ്ലാനിന് 3,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
ലോഞ്ചിങ്ങിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും ഒരു മാസത്തെ സൗജന്യ ട്രയൽ നൽകാനും സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനം കണക്റ്റിവിറ്റിയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Highlights: Satellite for ₹ 33,000, data plan for ₹ 3000: Starlink’s India plan