വമ്പൻ ഓഫർ, ആമസോണിൽ ഐഫോൺ 15 ക്ക് വിലക്കുറവ്
ഇപ്പോൾ ഐഫോൺ 15 വാങ്ങാൻ ഏറ്റവും നല്ല സമയമാണ്. ഐഫോൺ 16 സീരീസിന്‍റെ വരവിന് ശേഷം ആമസോൺ ഇന്ത്യ ഐഫോൺ 15ന് അവിശ്വസനീയമായ ഒരു ഡീൽ അവതരിപ്പിച്ചിരിക്കുന്നു. ഐഫോൺ 15ന്‍റെ 128 ജിബി കറുപ്പ് വേരിയന്‍റിനാണ് ഈ വലിയ വിലക്കുറവിന്‍റെ ഡീൽ ലഭിക്കുന്നത്.
ഫോണിന്‍റെ വില കുറയ്ക്കുക മാത്രമല്ല, അവിശ്വസനീയമാം വിധം കുറഞ്ഞ വിലയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ഓഫറും ചേർത്തിട്ടുണ്ട്. ആമസോണിൽ വൻ വിലക്കിഴിവിൽ ഐഫോൺ 15 നിങ്ങൾക്ക് എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം.
69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15ന് ഇപ്പോൾ ആമസോണിൽ 16 ശതമാനം കിഴിവ് ലഭിച്ചിരിക്കുന്നു. ഇതോടെ ഈ ഫോൺ ഇപ്പോൾ ആമസോണിൽ വെറും 58,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ വിലക്കുറവും ലാഭവും അവിടെയും അവസാനിക്കുന്നില്ല. ഈ ഫോണിന്‍റെ വില ഇനിയും കുറയ്ക്കാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ബോണസും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടി ചേർത്താൽ വെറും 25,000 രൂപയിൽ താഴെ വിലയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.
നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് വീണ്ടും വലിയ തുക ലാഭിക്കാം. എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി ആമസോൺ 51,100 രൂപ വരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ഐഫോൺ 14 ട്രേഡ് ചെയ്താൽ ഏകദേശം 34,200 രൂപ കിഴിവ് ലഭിക്കും.
Highlights: Huge offer, iPhone 15 price cut on Amazon