Tech

ആപ്പിൾ ഐഫോൺ 15 പ്ലസിന് വൻ വിലക്കുറവ് 

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുകയാണ് ഫ്ലിപ്‍കാർട്ട്. ബിഗ് ബഡ്ജറ്റ് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുകയാണ്.

നിലവിൽ ഐഫോൺ 15 പ്ലസിന് 79,900 രൂപയാണ് വില. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും.

അതേസമയം ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴിയാണ് ഐഫോൺ വില 18,750 രൂപയായി കുറയുന്നത്. ഐഫോൺ 15 പ്ലസിന് ഫ്ലിപ്‍കാർട്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഒന്നിലധികം ബാങ്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭ്യമാണ്.

Highlights: Apple iPhone 15 Plus gets a huge price cut

error: