അൻവർ മുന്നോട്ട്…ചിഹ്നം കത്രിക
മലപ്പുറം(Malappuram): നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി വി അൻവറിന് ‘കത്രിക’ ചിഹ്നം അനുവദിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ എന്നീ മൂന്നു ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിച്ചിരുന്ന അൻവറിന് രണ്ടാം ഓപ്ഷനായ കത്രികയാണ് ലഭിച്ചത്. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്.
ഇത്തവണ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായും സ്വതന്ത്ര സ്ഥാനാർഥിയായും അൻവർ രണ്ട് നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നുവെങ്കിലും, തൃണമൂൽ കോണ്‍ഗ്രസ് പത്രിക തുടക്കത്തിൽ തന്നെ തള്ളിക്കളഞ്ഞു. ആകെ 14 പേർ നാമനിർദേശ പത്രിക നൽകിയിരുന്ന മത്സരത്തിൽ നിലവിൽ 10 പേരാണ് ഉള്ളത്. പി വി അൻവറിന്റെ അപരനടക്കം നാലുപേർ പിന്നീട് പത്രിക പിന്‍വലിച്ചു.
Highlights: PV Anwar to contest under the scissors symbol