Top Stories

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍;പുനരധിവാസം വൈകുന്നതില്‍ യുഡിഎഫ് കളക്ട്രേറ്റ് ഉപരോധിക്കുന്നു

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെയും പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ചും യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം.
വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകല്‍ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴ് സെന്റ് ഭൂമി നല്‍കുകയെന്നത് സര്‍ക്കാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും ദുരന്തബാധിതരോട് ഈ വിഷയം ചര്‍ച്ച ചെയ്തില്ലായെന്നും ടി സിദ്ദിഖ് ആരോപിച്ചു. പത്ത് സെന്റെങ്കിലും നല്‍കണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവര്‍ ഏഴ് സെന്റ് ഭൂമിയില്‍ ഒരു വീട് വെച്ചാല്‍ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാന്‍ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവര്‍ പത്ത് സെന്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാന്‍ നല്‍കിയല്ലോ.ദുരന്തബാധിതരെ കാണാന്‍ കഴിയുന്നില്ലേ.പിശുക്കന്മാരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.’ ടി സിദ്ദിഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: