NationalTop Stories

അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; അപകടം വിമാനത്താവളത്തിന് സമീപം


അഹമ്മദാബാദ്(Ahmedabad): അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണ് അപകടം. എയര്‍ ഇന്ത്യ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ ഇരുന്നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 200ൽ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. പരിക്കേറ്റവരെ സിവിൽ ലൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് എത്തി അവിടെനിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങും. ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി.

Highlights:Plane crashes in Ahmedabad; accident near airport

error: