സിപിഎം സംസ്ഥാന സമ്മേളനം: നവകേരളത്തെ നയിക്കാൻ പുതുവഴികൾ
സെസ് ഈടാക്കും, ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ്
കൊല്ലം: തുടർഭരണം ലക്ഷ്യമിട്ട് വൻ തോതിൽ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പൻ മാറ്റങ്ങൾക്കുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലുള്ളത്. വരുംമാന വർധനവിന് ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമുള്ള നിർദേശങ്ങളും നയരേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാകര്യ നിക്ഷേപം , ,പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിർദേശിക്കുന്നത്.