ഇന്ന് 50-ാം ദിവസം, സമരം ശക്തമാക്കി ആശമാർ; സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധം
തിരുവനന്തപുരം(Trivandrum) : സെക്രട്ടേറിയറ്റിന് മുന്നിലെ ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാർ. മുടി പൂർണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.
Highlights: Asha workers Hair-Cutting Protest in Front of the Secretariat