മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ
ന്യൂഡൽഹി(New Delhi): ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിനു പിന്നാലെ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഐഎൻഎസ് സൂറത്തിൽനിന്നുമാണ് മിസൈൽ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയമായിരുന്നതായി നാവികസേന അറിയിച്ചു.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇന്ത്യൻ നാവികസേന മിസൈൽ പരീക്ഷണം നടത്തിയത്. ഇതിലൂടെ ശക്തമായ സന്ദേശമാണ് ഇന്ത്യ പാക്കിസ്ഥാന് നൽകുന്നത്.
പാക്കിസ്ഥാൻ ഇന്ന് രാവിലെ കറാച്ചി തീരത്തുള്ള കപ്പലിൽനിന്നു മിസൈൽ പരീക്ഷണം നടത്തിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറബിക്കടലില്‍ പാക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസവും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.
Highlights: India conducts missile test