തുഷാര കൊലക്കേസ്; ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം
കൊല്ലം(Kollam): തുഷാര കൊലക്കേസിൽ ഭർത്താവ് ചന്തുലാലിനും അമ്മ ഗീതാലാലിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
കരുനാഗപ്പള്ളി സ്വദേശി തുഷാരയെ സ്ത്രീധനം നൽകിയില്ലെന്ന പേരിൽ ഓയൂരിലെ വീട്ടിൽ വച്ച് ഭർത്താവ് ചന്തുലാൽ പട്ടിണിക്കിട്ട് കൊന്ന കേസിലാണ് ശിക്ഷ. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടവിൽ വച്ചു എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
മുൻകൂട്ടി തയറാക്കിയതാണ് കൊലപാതകം നടത്തിയത്.
2013ലായിരുന്നു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം. മൂന്ന് വർഷത്തിനകം സ്ത്രീധനത്തുകയുടെ ബാക്കിയായ രണ്ടുലക്ഷം നൽകാൻ കഴിയാത്തതിനാലാണ് തുഷാരയെ പട്ടിണിക്കിട്ട് കൊന്നത്. സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് രാജ്യത്തുതന്നെ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും കോടതി പറഞ്ഞയ
2019 മാർച്ച് 21നാണ് തുഷാര മരിച്ചത്. മരിക്കുമ്പോൾ തുഷാരയ്ക്ക് വെറും 21 കിലോ മാത്രമായിരുന്നു തൂക്കം. ഭക്ഷണത്തിന്റെ അംശം പോലും ആമാശയത്തിൽ ഇല്ലായിരുന്നു എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാക്ഷിമൊഴികളും മെഡിക്കൽ റിപ്പോർട്ടുകളും നിർണായക തെളിവുകളായ കേസായിരുന്നു ഇത്.
Highlights: Thushara murder case; Husband and mother get life imprisonment