ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
ന്യൂഡൽഹി (New Delhi): പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു.
ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലുംകോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു.
അതേ സമയം അതിർത്തിയിൽ പാകിസ്ഥാന്‍റെ ഷെല്ലിങ് ആക്രമണം. തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.
Highlights: Operation Sindoor; India’s surgical strike destroys 9 Pakistani terror camps