മൂന്നു വയസുകാരിയുടെ കൊലപാതകം:കല്യാണിയെ കൊലപ്പെടുത്താൻ സന്ധ്യ നേരത്തെയും ശ്രമിച്ചിരുന്നു, അമ്മ കുറ്റം സമ്മതിച്ചു
കൊച്ചി(Kochi): കൊച്ചി തിരുവാങ്കുളത്ത് നാല് വയസ്സുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസിയും ബന്ധുവുമായ അശോകൻ. ഐസ്ക്രീമിൽ വിഷം കലർത്തിയാണ് മുൻപ് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത്. മൂത്ത കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ആ ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗൺസിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകൻ പറഞ്ഞു.
‘‘സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അവർ കൗൺസിലിങ്ങിന് വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്’’ – അശോകൻ പറഞ്ഞു.
അതേ സമയം കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. എന്തിനു കൊന്നു എന്നാ ചോദ്യത്തിന് ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി. സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധൻ സ്റ്റേഷനിൽ എത്തി സന്ധ്യയെ പരിശോധിക്കും.
Highlights: Murder of three-year-old girl: Sandhya had tried to kill Kalyani earlier, mother confesses to the crime from