Tourism

വനിതാദിനം കോഴിക്കോട് ആഘോഷിക്കാം, നഗരം മുഴുവന്‍ കറങ്ങാം, വെറും 200 രൂപ മതി

കൊച്ചിയില്‍ കപ്പല്‍ യാത്രയും

വനിതാദിനം ഇതാ ഇങ്ങടുത്തെത്തി. എല്ലാത്തവണത്തെയും പോലെയുള്ള മീറ്റിങ്ങുകള്‍ക്ക് ഇത്തവണ ഗുഡ് ബൈ പറഞ്ഞ് യാത്രകളാണ് വനിതാ ഗ്രൂപ്പുകളും ഫ്രണ്ട്‌സ് ഗ്യാംങുകളും പ്ലാന്‍ ചെയ്തിരിക്കുന്നത്. വനിതാദിനത്തില്‍ സ്ത്രീ യാത്രികര്‍ക്കായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക യാത്രകളാണ് ഒരുക്കിയിരിക്കുന്ന്. ഒറ്റയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാന്‍ കഴിയുന്ന പാക്കേജുകളാണ് ബജറ്റ് ടൂറിസത്തിനുള്ളത്.

കോഴിക്കോട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വനിതകള്‍ക്കു മാത്രമായി കോഴിക്കോട് നഗരം ചുറ്റിക്കറങ്ങുന്ന ഒരു യാത്ര തയാറാക്കുന്നത്. ഭക്ഷണത്തിനും ചരിത്രത്തിനും വൈവിധ്യങ്ങള്‍ക്കും കടല്‍ക്കാഴ്ചകള്‍ക്കും ഒക്കെ പണ്ടുമുതലേ പ്രസിദ്ധിയാര്‍ജിച്ച കോഴിക്കോടിന്റെ മനോഹര കാഴ്ചകള്‍ ഒറ്റദിവസത്തില്‍ കണ്ടുവരുന്ന യാത്രയാണ് ഇത്.

കോഴിക്കോട്ടെ മിഷ്‌കാല്‍ മസ്ജിദിന് ഏകജേശം 600 വര്‍ഷത്തിലേറെ പഴക്കമുണ്ട്. കേരള ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഇടമാണ് ഈ പള്ളി.കോഴിക്കോട് തിരക്കില്ലാതെ വൈകുന്നേരങ്ങള്‍ ചെലവഴിക്കുവന്‍ പറ്റിയ ഇടമണ് കണ്ണംപറമ്പ് ബീച്ച്. ഇത് കൂടാതെ, വെള്ളില്‍ ബീച്ച്, വരക്കല്‍ ബീച്ച്, ബട്ട് റോഡ് ബീച്ച് എന്നിവിടങ്ങളും കണ്ട് മാനാഞ്ചിറയാണ് യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം. 3.49 ഏക്കര്‍ വിസ്താരമുള്ള ചതുരാകൃതിയിലുള്ള മനുഷ്യനിര്‍മിതി കുളമാണ് ഇത്.

വനിതാദിനമായ മാര്‍ച്ച് 8ന് വനിതകള്‍ക്ക് വേണ്ടി മാത്രം തയാറാക്കിയിരിക്കുന്ന ഈ യാത്ര ഉച്ചയ്ക്ക് 1 മണിയ്ക്കാണ് ആരംഭിക്കുന്നത്. 200 രൂപയാണ് നിരക്ക്. വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍- 7907627645, 9544477954.

വനിതാദിനത്തില്‍ കപ്പല്‍ യാത്രയും

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി നെഫര്‍റ്റിറ്റി ക്രൂയിസില്‍ പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. പയ്യന്നൂര്‍, കണ്ണൂര്‍, കൊല്ലം, ചെങ്ങന്നൂര്‍, തൃശൂര്‍ തുടങ്ങിയ ഡിപ്പോകളുമാി സഹകരിച്ചാണ് യാത്ര. 140 സീറ്റുകളാണ് നെഫര്‍റ്റിറ്റിയില്‍ ഉള്ളത്. വനിതാദിനത്തോട് അനുബന്ധിച്ച് 600 രൂപയുടെ ഇളവും കെഎസ്ആര്‍ടിസി നല്‍്കുന്നു.

കൂടാതെ, ഡിപ്പോകളുടെ പാക്കജേ് അനുസരിച്ച് കൊച്ചിയിലെ മട്ടാഞ്ചേരി പാലസ്, സിനഗോഗ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളും യാത്രയില്‍ സന്ദര്‍ശിക്കുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര തിരിക്കുന്നത്. ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചെലവുകള്‍ യാത്രക്കാര്‍ സ്വയം വഹിക്കണം.

error: