Home Keralaഅമീബിക് മസ്തിഷ്‌ക ജ്വരം; ആലപ്പുഴയിൽ നഴ്‌സ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; ആലപ്പുഴയിൽ നഴ്‌സ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്ത്യം; രോഗലക്ഷണങ്ങൾ പ്രകടമായതിന് പിന്നാലെ നില ഗുരുതരം

by news_desk1
0 comments

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ യുവ നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വിദേശത്ത് ജോലി തേടുന്നതിനായി ബെംഗളൂരുവിലെ ജോലി രാജിവെച്ച് രണ്ട് മാസം മുൻപാണ് ആര്യമോൾ നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പിന്നീട് വീണ്ടും അസുഖം രൂക്ഷമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may also like