Home Keralaഡിജോ കാപ്പന്‍ അന്തരിച്ചു

ഡിജോ കാപ്പന്‍ അന്തരിച്ചു

by news_desk1
0 comments

കൊച്ചി: പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2025 ഒക്ടോബറില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു.

അഴിമതിക്കെതിരായ നിലപാടുകളിലും പൊതുജനപ്രശ്നങ്ങളിലുമുള്ള ഇടപെടലുകള്‍ മുഖേന ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അവബോധം നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഡിജോ കാപ്പന്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

You may also like