Home Kerala13കാരന്റെ ഷോക്കേറ്റ മരണം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം

13കാരന്റെ ഷോക്കേറ്റ മരണം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം

by news_desk1
0 comments

മലപ്പുറം: ചെറുമുക്കിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13കാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ കാരണം സമഗ്രമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർക്കും കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.

ഡിസംബർ മൂന്നിന് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനടുത്തുള്ള പാടത്തുകൂടി കടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് ചെറുമുക്ക് സ്വദേശി ജുനൈദ് മരിച്ചത്. സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജുനൈദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

You may also like