Home Keralaഓപ്പറേഷൻ തൂഫാൻ: 27476.313 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; അറസ്റ്റിലായത് 14,673 പേർ

ഓപ്പറേഷൻ തൂഫാൻ: 27476.313 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; അറസ്റ്റിലായത് 14,673 പേർ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ. ഇതുവരെ 13,605 കേസുകളിലായി 14,673 പേരെ അറസ്റ്റ് ചെയ്തു. 27,476.313 ഗ്രാം എംഡിഎംഎ, 1,820.746 കിലോഗ്രാം കഞ്ചാവ്, 7,252.352 ഗ്രാം ഹാഷിഷ് ഓയിൽ, 778.309 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം 47 കേസുകളിലായി 49 പേരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് ആകെ കേസുകളുടെ എണ്ണം 13,605 ആയത്. ലഹരിവസ്തുക്കൾ ചെറിയ അളവിൽ കൈവശം വച്ചതിന് 17 കേസുകളും ഇടത്തരം അളവിൽ കൈവശം വച്ചതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് നിയമപ്രകാരം 28 കേസുകളും കോട്പ നിയമപ്രകാരം 30 കേസുകളും എടുത്തു. ഈ പരിശോധനകളിൽ 0.250 ഗ്രാം എംഡിഎംഎ, 1.849 കിലോഗ്രാം കഞ്ചാവ്, 10.05 ഗ്രാം ഹാഷിഷ് ഓയിൽ, 0.20 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു.

ലഹരിക്കെതിരായ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 35 ക്ലാസുകൾ നടത്തി. ഇതുവരെ 11,366 ബോധവൽക്കരണ ക്ലാസുകളും 995 കൗൺസിലിങ്ങുകളും സംഘടിപ്പിച്ചു. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,928 ബോധവൽക്കരണ പരിപാടികളും നടത്തി.

ലഹരിവിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ നേരിട്ടോ വാട്സ്ആപ്പ് വഴിയോ അറിയിക്കാം. ഫോൺ നമ്പറുകൾ: 9497979794, 9497927797. വാട്സ്ആപ്പ്: 9995966666. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like