Home Top Storiesനിയമസഭാ തിരഞ്ഞെടുപ്പ്; മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ്; മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ

by news_desk
0 comments

പാലക്കാട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐ. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള
വ്യക്തിയെ മത്സരിപ്പിക്കാനാണ് ധാരണ. സാമുദായിക ബന്ധങ്ങളും പൊതു സ്വീകാര്യതയുമുഉള്ള വ്യക്തിയെ തേടി നേതൃത്വം അന്വേഷണം തുടങ്ങി. പാര്‍ട്ടി സ്ഥാനാര്‍ഥി തുടര്‍ച്ചയായി തോല്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്വതന്ത്ര പരീക്ഷണം.

കൃഷ്ണ മേനോന്‍ മുതല്‍ ജോസ് ബേബി വരെ സിപിഐയെ പ്രതിനിധീകരിച്ച് ജയിച്ച മണ്ഡലമായിരുന്നു മണ്ണാര്‍ക്കാട്. 2009ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് മണ്ഡലത്തിന്റെ പഴയ സ്വഭാവം മാറി സിപിഐക്ക് മേല്‍ക്കൈ ലഭിക്കാത്ത മണ്ഡലമായി മാറിയത്. മണ്ഡലത്തിന്റെ പുതിയ ഘടന അനുസരിച്ച് അവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിച്ചാല്‍ വിജയിക്കില്ല എന്ന ഒരു വിലയിരുത്തലാണ് സിപിഐ നേതൃത്വത്തിനുള്ളത്.

തുടര്‍ച്ചയായി മണ്ണാര്‍ക്കാട് സിപിഐ സ്ഥാനാര്‍ഥി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു പൊതു സ്വതന്ത്രനെ പരിഗണിക്കാന്‍ ആലോചന തുടങ്ങിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

You may also like