4
മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മുൻ മന്ത്രി ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകാത്തതാണ് പട്ടികയിലെ പ്രധാന പ്രത്യേകത.
മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം. ഷാജിയും മത്സരിക്കും. കൊടുവള്ളിയിൽ പി.കെ. ഫിറോസും കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബുവും സ്ഥാനാർഥികളാകും.
കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹലിയയും മത്സരിക്കുന്നതോടെ രണ്ട് വനിതകൾക്ക് പാർട്ടി അവസരം നൽകി. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് നേതൃത്വം അറിയിച്ചു.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ
- മഞ്ചേശ്വരം – എ.കെ.എം. അഷറഫ്
- കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
- അഴിക്കോട് – കരീം ചേലേരി
- കൂത്തുപറമ്പ് – ജയന്തി രാജൻ
- കുറ്റിയാടി – പാറക്കൽ അബ്ദുള്ള
- പേരാമ്പ്ര – ഫാത്തിമ തഹലിയ
- തിരുവമ്പാടി – കാസിം കൂടരഞ്ഞി
- കൊടുവള്ളി – പി.കെ. ഫിറോസ്
- കുന്നമംഗലം – റസാക്ക് മാസ്റ്റർ
- കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
- വള്ളിക്കുന്ന് – ടി.വി. ഇബ്രാഹിം
- കൊണ്ടോട്ടി – ടി.പി. അഷ്റഫ് അലി
- മഞ്ചേരി – അഡ്വ. റഹ്മത്തുള്ള
- ഏറനാട് – പി.കെ. ബഷീർ
- മലപ്പുറം – പി.കെ. കുഞ്ഞാലിക്കുട്ടി
- മങ്കട – മഞ്ഞളാംകുഴി അലി
- പെരിന്തൽമണ്ണ – നജീബ് കാന്തപുരം
- വേങ്ങര – കെ.എം. ഷാജി
- കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
- തിരൂർ – കുറുക്കോളി മൊയ്തീൻ
- താനൂർ – പി.കെ. നവാസ്
- തിരൂരങ്ങാടി – പി.എം.എ. സമീർ
- മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ
- ഗുരുവായൂർ – സി.എച്ച്. റഷീദ്
- കളമശ്ശേരി – അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ

