Home Top Storiesസി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പങ്കില്ല, സമ്മർദത്തിലാക്കിയതിന് തെളിവില്ല’; സ്ഥിരീകരിച്ച് എസ്ഐടി.

സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പങ്കില്ല, സമ്മർദത്തിലാക്കിയതിന് തെളിവില്ല’; സ്ഥിരീകരിച്ച് എസ്ഐടി.

by news_desk
0 comments

ബെം​ഗളൂരു. കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ‌ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്നമെന്നാണ് ഉ​ദ്യോ​ഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകൾ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.

You may also like