Home Kerala‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം’; അഴിമതി ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം’; അഴിമതി ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

by news_desk
0 comments

പാലക്കാട്: സഹകരണമേഖലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നതെന്നും നുണപ്രചാരണത്തിൽ യുഡിഎഫ് നേതാക്കൾ തമ്മിൽ മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സോഫ്റ്റ്‌വെയർ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഉയർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്താതിരിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങൾ ഉന്നയിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയോ അവിശ്വാസ പ്രമേയം കൊണ്ടുവരുകയോ ചെയ്തില്ലെന്ന് പറഞ്ഞ അദ്ദേഹം, ശക്തമായ മറുപടി ലഭിക്കുമെന്ന് അറിയുന്നതിനാലാണ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് പിന്മാറിയതെന്നും വിമർശിച്ചു.

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സ്ഥാനാർത്ഥിക്ക് വലിയ ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വർഗീയതയോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like