Home Localപട്ടുരായ്ക്കൽ ‘ബ്രാഹ്മണസ്’ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം: അടുക്കളയിൽ പാറ്റയും എലിയും; പരാതിയുമായി ഉപഭോക്താക്കൾ.

പട്ടുരായ്ക്കൽ ‘ബ്രാഹ്മണസ്’ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം: അടുക്കളയിൽ പാറ്റയും എലിയും; പരാതിയുമായി ഉപഭോക്താക്കൾ.

by news_desk
0 comments

തൃശൂർ. നഗരത്തിലെ പ്രമുഖ ഭക്ഷണശാലകളിലൊന്നായ പട്ടുരായ്ക്കലിലെ ‘ബ്രാഹ്മണസ്’ ഹോട്ടലിനെതിരെ ഗുരുതരമായ ശുചിത്വ പരാതികൾ ഉയരുന്നു. ഹോട്ടലിന്റെ അടുക്കളയും പരിസരവും അങ്ങേയറ്റം വൃത്തിഹീനമാണെന്നും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാറ്റകളും എലികളും സൈ്വരവിഹാരം നടത്തുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആഹാരം പാകം ചെയ്യുന്ന അടുക്കളയിൽ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്. ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതിനാൽ പ്രദേശം ദുർഗന്ധപൂരിതമാണ്.

സ്റ്റോർ റൂമിലും പാത്രങ്ങൾ കഴുകുന്ന ഇടങ്ങളിലും പാറ്റകൾ കൂട്ടമായി കാണപ്പെടുന്നു. എലികളുടെ സാന്നിധ്യം ആരോഗ്യപരമായ വലിയ ഭീഷണി ഉയർത്തുന്നതാണ്.

ഉയർന്ന വില നൽകി ഭക്ഷണം കഴിക്കുന്ന തങ്ങൾക്ക് ലഭിക്കുന്നത് മലിനമായ സാഹചര്യത്തിൽ തയ്യാറാക്കിയ ഭക്ഷണമാണെന്ന തിരിച്ചറിവ് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തണമെന്നും, മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നും ആവശ്യം ശക്തമാണ്.

You may also like