Home Nationalഅസമിൽ രാജിനാടകം, രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി.

അസമിൽ രാജിനാടകം, രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി.

by news_desk
0 comments

ദില്ലി. അസമിൽ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് പോയ മുൻ സംസ്ഥാന അധ്യക്ഷൻ ഭുപൻ ബോറ കോൺ​ഗ്രസിൽ തിരിച്ചെത്തി. ​ഗൗരവ് ​ഗോ​ഗോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി പിൻവലിച്ചത്. മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് ഇന്ന് ഉച്ചയോടയാണ് രാജിക്കത്ത് നൽകിയത്. തന്നെ പാർട്ടി അവ​ഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു. 2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ​ഗൗരവ് ​ഗോ​ഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

You may also like