ഭക്ഷണത്തിനു ശേഷം വയറു വീർക്കുക, നേരിയ വയറുവേദന, അല്ലെങ്കിൽ ഓക്കാനം എന്നിവ ഉണ്ടാകുന്നത് ഭക്ഷണം, സമ്മർദ്ദം അല്ലെങ്കിൽ അസിഡിറ്റി മൂലമാണ്. എന്നാൽ ചിലരിൽ, ഈ ദഹന പ്രശ്നങ്ങൾ വയറ്റിൽ നിന്നല്ല, കരളിൽ നിന്നാണ് വരുന്നത്.
വയറുവേദനയായി തെറ്റിദ്ധരിക്കുന്ന ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണങ്ങൾ.
സാധാരണ വയറ്റിലെ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്ന ഫാറ്റി ലിവർ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ചെറുതായി ഭക്ഷണം കഴിച്ചതിന് ശേഷവും വയറു നിറഞ്ഞ അനുഭവം.
ചെറുതായി ഭക്ഷണം കഴിച്ചതിന് ശേഷവും വയറു പെട്ടെന്ന് നിറയുന്നതായി തോന്നുന്നത് ചിലപ്പോള്‍ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
2. വയറിന്‍റെ വലതുവശത്ത് മുകൾഭാഗത്തെ അസ്വസ്ഥത.
വയറിന്‍റെ വലതുവശത്ത് മുകൾഭാഗത്തെ വേദനയല്ലാതെ അസ്വസ്ഥത തോന്നുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണമാകാം.
3. വയറു വീര്‍ത്തിരിക്കുക.
ഗ്യാസിന്‍റെയോ മറ്റ് പ്രശ്നമില്ലാതെ തന്നെ വയറു വീര്‍ത്തിരിക്കുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
4. ഓക്കാനം.
ഛര്‍ദ്ദി ഇല്ലാതെ ഓക്കാനം മാത്രം തോന്നുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണമാണ്.
5. വയറിന് ഭാരം തോന്നുന്നത്.
അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നതും നിസാരമാക്കേണ്ട.
5. വയറിന് ഭാരം തോന്നുന്നത്.
അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നതും നിസാരമാക്കേണ്ട.
6. ദഹന സംബന്ധമായ അസ്വസ്ഥതകളും കടുത്ത ക്ഷീണവും.
ദഹന സംബന്ധമായ അസ്വസ്ഥതകളും കടുത്ത ക്ഷീണവും തോന്നുന്നതും ഫാറ്റി ലിവർ ഡിസീസ് സൂചനകളിലൊന്നാണ്.
മറ്റ് ലക്ഷണങ്ങള്‍.
കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
