Home Techonology2026 ആപ്പിള്‍ തൂക്കും! വരാനിരിക്കുന്നത് ഫോള്‍ഡബിള്‍ ഐഫോണ്‍ അടക്കം വന്‍ നിര

2026 ആപ്പിള്‍ തൂക്കും! വരാനിരിക്കുന്നത് ഫോള്‍ഡബിള്‍ ഐഫോണ്‍ അടക്കം വന്‍ നിര

by news_desk
0 comments

എല്ലാ വർഷത്തെയും പോലെ, 2026-ലും ആപ്പിൾ ബ്രാന്‍ഡ് നിരവധി പുതിയ ഗാഡ്‌ജറ്റുകള്‍ വിപണിയിലെത്തിക്കും. ഇവയില്‍ ചിലത് നിലവിലുള്ള ഉപകരണങ്ങളുടെ നവീകരിച്ച പതിപ്പുകളായിരിക്കും. മറ്റുള്ളവ ഐഫോണ്‍ ഫോള്‍ഡ് പോലെ പുത്തന്‍ ലോഞ്ചുകളായിരിക്കും.

ആപ്പിള്‍ 2026

ആപ്പിളിന്‍റെ 2026-ലെ ഉപകരണങ്ങളുടെ നിരയിൽ ഒഎൽഇഡി മാക്ബുക്ക് പ്രോ, പുതിയ സ്റ്റുഡിയോ ഡിസ്പ്ലേ എന്നിവ മുതൽ ഹോം ഹബ്, കന്നി ഫോള്‍ഡബിള്‍ ഐഫോൺ, പുതിയ എൻട്രി-ലെവൽ മാക്ബുക്ക് എന്നിവ വരെ ഉൾപ്പെടാം എന്ന് 9To5Mac-ന്‍റെ റിപ്പോർട്ടിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ആപ്പിളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഡിവൈസുകളെക്കുറിച്ച് വിശദമായി അറിയാം.

Highlights: foldable iphone to apple home hub apple devices lined up for 2026

You may also like