Home Education/Careerഗസ്റ്റ് അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

by news_desk
0 comments

ആലപ്പുഴ. കേരള സര്‍വകലാശാലയുടെ മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡേറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ രണ്ടു സെറ്റ് പകര്‍പ്പുകളുമായി മാര്‍ച്ച് ആറിന് (വെള്ളി) വൈകുന്നേരം 3.30ന് മുന്‍പായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.

You may also like