ജനുവരി – ഫെബ്രുവരി
ജനുവരി: ഈ മാസം രാജസ്ഥാനിലെ മികച്ച കാലാവസ്ഥയും മരുഭൂമിയിലെ ഉത്സവങ്ങളും ആസ്വദിക്കാം. ജയ്സൽമീർ ഫെസ്റ്റിവൽ നല്ലൊരു അനുഭവമാകും. ഗുജറാത്തിലെ റാൻ ഓഫ് കച്ച് ഫെസ്റ്റിവലും കേരളത്തിലെ പ്രകൃതിഭംഗിയും ജനുവരി യാത്രകൾക്ക് തിരഞ്ഞെടുക്കാം.
ഫെബ്രുവരി: ഗോവയിലെ ബീച്ചുകളിൽ പാർട്ടികളുമായി അടിച്ചുപൊളിക്കാം. രാജസ്ഥാനിലെ ഉദയ്പൂരിൽ റൊമാന്റിക് നിമിഷങ്ങൾ ആസ്വദിക്കാം. അസമിലെ കാസിരംഗയിൽ സഫാരി നടത്താൻ ഏറ്റവും നല്ല സമയമാണിത്.
മാർച്ച് – ഏപ്രിൽ
മാർച്ച്: ഉത്തർപ്രദേശിലെ മഥുരയിലും വൃന്ദാവനിലും ഹോളിയുടെ നിറങ്ങളിൽ അലിയാം. സിക്കിമിലെ പൂക്കളുടെ ലോകത്ത് സമയം ചെലവഴിക്കാം. കർണാടകയിലെ ചരിത്രമുറങ്ങുന്ന ഹംപി സന്ദർശിക്കാൻ മാർച്ച് മികച്ച മാസമാണ്.
ഏപ്രിൽ: വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ഹിമാചൽ പ്രദേശിലേക്ക് പോകാം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. തമിഴ്നാട്ടിലെ ഊട്ടിയിലും കൊടൈക്കനാലിലും മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണാം.
മെയ് – ജൂൺ
മെയ്: ലഡാക്കിലെ റോഡുകളിലൂടെ ഒരു ബൈക്ക് റൈഡ് നടത്താൻ പറ്റിയ സമയമാണിത്. ഉത്തരാഖണ്ഡിലെ മസൂറി പോലെയുള്ള മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാം. അരുണാചൽ പ്രദേശിന്റെ സൗന്ദര്യം ആസ്വദിക്കാൻ മെയ് മാസം തിരഞ്ഞെടുക്കാം.
ജൂൺ: മഴക്കാലം തുടങ്ങുന്ന ഈ സമയം കർണാടകയിലെ കൂർഗിന്റെ കാലാവസ്ഥയും പ്രകൃതിയും ആസ്വദിക്കാം. മേഘാലയയിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ ഏറ്റവും അനുയോജ്യമായ മാസമാണിത്. രാജസ്ഥാനിലെ ഒരേയൊരു ഹിൽ സ്റ്റേഷനായ മൗണ്ട് അബുവും സന്ദർശിക്കാം.
ജൂലൈ – ഓഗസ്റ്റ്
ജൂലൈ: കേരളത്തിലെ മൂന്നാറിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ കാണാം. ഉത്തരാഖണ്ഡിലെ ‘വാലി ഓഫ് ഫ്ലവേഴ്സ്’ സന്ദർശിക്കാം. മഹാരാഷ്ട്രയിലെ കൊങ്കൺ ഭാഗത്തുള്ള വെള്ളച്ചാട്ടങ്ങളുടെ ഭംഗിയിൽ അലിഞ്ഞുചേരാം.
ഓഗസ്റ്റ്: കേരളത്തിൽ ഓണാഘോഷങ്ങളിലും വള്ളംകളിയിലും പങ്കുചേരാം, ഓണസദ്യയും ആസ്വദിക്കാം. ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിൽ മികച്ച സമയം ചെലവഴിക്കാം. രാജസ്ഥാനിൽ മൺസൂൺ ആസ്വദിക്കാൻ ഏറ്റവും നല്ല സമയമാണിത്.
സെപ്റ്റംബർ – ഒക്ടോബർ
സെപ്റ്റംബർ: അരുണാചൽ പ്രദേശിലെ സിറോ വാലി സന്ദർശിച്ചാൽ മറ്റൊരു ലോകത്തെത്തിയ അനുഭവമായിരിക്കും. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ചെറിയ തണുപ്പും മഴയും ഒരുമിച്ച് ആസ്വദിക്കാം. ഗോവയിൽ മഴക്കാലവും പച്ചപ്പും ആസ്വദിക്കാൻ പറ്റിയ സമയമാണിത്.
ഒക്ടോബർ: ഉത്തർപ്രദേശിലെ വാരണാസിയിൽ ഭക്തിയുടെ ലോകത്ത് മുഴുകാം. കേരളത്തിലെ കായലുകളും ഹിൽ സ്റ്റേഷനുകളും സന്ദർശിക്കാം. പശ്ചിമ ബംഗാളിൽ ദുർഗാ പൂജയുടെ ആഘോഷങ്ങളിൽ പങ്കുചേരാം.
നവംബർ – ഡിസംബർ
നവംബർ: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രവും അവിടുത്തെ മനോഹരമായ കാലാവസ്ഥയും ആസ്വദിക്കാം. രാജസ്ഥാനിൽ പുഷ്കർ മേള ആരംഭിക്കുന്ന സമയമാണിത്. ഗുജറാത്തിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം.
ഡിസംബർ: തണുപ്പുകാലവും അവധിക്കാലവും ഒന്നിച്ചുവരുന്ന മാസമാണിത്. ഈ സമയത്ത് ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച ആസ്വദിക്കാം, ഗോവയിൽ ക്രിസ്മസും പാർട്ടികളും ആഘോഷിക്കാം, അല്ലെങ്കിൽ ആൻഡമാനിലെ മികച്ച കാലാവസ്ഥയിൽ അടിച്ചുപൊളിക്കാം.
