Home Nationalഎൽപിജി തീരുമെന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കണ്ട! പൊതുജനങ്ങൾക്ക് ചില ‘സ്മാ‍‌ർട്ട്’ നി‍‌‍ർദേശങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓയിൽ

എൽപിജി തീരുമെന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കണ്ട! പൊതുജനങ്ങൾക്ക് ചില ‘സ്മാ‍‌ർട്ട്’ നി‍‌‍ർദേശങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓയിൽ

by news_desk
0 comments

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാ​ഗമായി രാജ്യം നേരിടുന്ന എൽപിജി ക്ഷാമത്തിൽ ഗ്യാസിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന മാ‌‍‌‌‍‌ർ​ഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ഓയിൽ കോ‍‌ർപ്പറേഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കമ്പനി നി‍‍‍‍‍‌ർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കർ കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചാൽ എൽപിജി ഉപയോഗം കുറയ്ക്കാനും പാചക സമയം ലാഭിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ വീടുകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു പാചകോപകരണമാണ് പ്രഷ‍‍‍‌ർ കുക്ക‌ർ. പ്രഷ‍‍റിൽ ഭക്ഷണം വേഗത്തിൽ പാകം ആകുന്നതിനാൽ സ്റ്റൗവ് കൂടുതൽ സമയം ഓണായി വയ്ക്കേണ്ടതില്ല. അതുവഴി എൽപിജി ഉപഭോഗം കുറയ്ക്കാൻ കഴിയും.

You may also like