Home Nationalഎൻജിൻ തകരാർ; ഇൻഡിഗോ വിമാനത്തിന് ദില്ലിയിൽ എമർജൻസി ലാൻഡിംഗ്

എൻജിൻ തകരാർ; ഇൻഡിഗോ വിമാനത്തിന് ദില്ലിയിൽ എമർജൻസി ലാൻഡിംഗ്

by news_desk
0 comments

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E579 വിമാനമാണ് എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുൻകരുതലായി ഇറക്കിയത്.

ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം റൺവേ 28ൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതോടെ ലാൻഡിംഗിന് പ്രഥമ പരിഗണന നൽകുകയും വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 15 വർഷമായി സർവീസ് നടത്തുന്ന ബോയിംഗ് 737 വിമാനത്തിലാണ് തകരാർ ഉണ്ടായത്. സംഭവത്തെ തുടർന്ന് സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായും വിമാനക്കമ്പനി വ്യക്തമാക്കി.

You may also like