Home Internationalഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിത്തിരിവാകും നീക്കം, അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ഇറാനും തമ്മിൽ ഉടൻ ചർച്ച.

ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിത്തിരിവാകും നീക്കം, അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ഇറാനും തമ്മിൽ ഉടൻ ചർച്ച.

by news_desk
0 comments

ജനീവ. ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യവകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിക്ക് ഒപ്പം ഇറാന്റെ ആണവ വിദഗ്ദരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ. 

ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും മേഖലയിലെ സൈനിക സംഘർഷം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.നീതിയുക്തമായ ചർച്ചകൾക്ക് വേണ്ടിയാണ് ജനീവയിൽ എത്തിയിരിക്കുന്നതെന്നും, ഭീഷണിക്ക് വഴങ്ങിയുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലി ചർച്ചകൾ ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. ആണവ നിയന്ത്രണങ്ങൾക്ക് പകരമായി ഉപരോധങ്ങൾ നീക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ഇറാന്റെ മിസൈൽ പദ്ധതികളെക്കൂടി ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്താൻ ഇറാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂണിൽ ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ തകർന്ന ആണവ നിലയങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ പുനരാരംഭിക്കാൻ ഐഎഇഎ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നും ആക്രമണങ്ങളിലെ ഏജൻസിയുടെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ഇറാന്റെ മറുപടി. 

You may also like