Home Top Storiesകേരളം പോളിങ് ബൂത്തിലേക്ക്

കേരളം പോളിങ് ബൂത്തിലേക്ക്

by news_desk
0 comments

തിരുവനന്തപുരം: പൊടിപാറിയ പ്രചാരണങ്ങൾക്കും വാശിയേറിയ വാക്പോരുകൾക്കും ഒടുവിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് വിധിയെഴുതാൻ രാവിലെ ഏഴു മണി മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ഓരോ ബൂത്തിന് മുന്നിലും ദൃശ്യമാകുന്നത്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ പോളിങ് ശതമാനം 6.71 കടന്നു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാരാണ് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായി ഇന്ന് വോട്ടുരേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ബൂത്തുകളിൽ എത്തി വോട്ടുരേഖപ്പെടുത്തി. വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

സംസ്ഥാനത്തെ രാഷ്ട്രീയചൂടിലാക്കിയ 23 ദിവസത്തെ ആവേശം പോളിങ് ബൂത്തുകളിലും ദൃശ്യമാണ്. 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ 2,040 ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 160 കമ്പനി കേന്ദ്രസേനയെയാണ് ഇത്തരം ബൂത്തുകളിൽ വിന്യസിച്ചിട്ടുള്ളത്. പോലീസും സ്പെഷ്യൽ പോലീസും ഉൾപ്പടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 1.46 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയുമാണ് സംസ്ഥാനത്തുടനീളം നിയോഗിച്ചിരിക്കുന്നത്.

തനിനിറം മെഗാ പ്രീ-പോൾ സർവേ ഫലങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇടയിൽ ശക്തമായ പോരാട്ടം പ്രവചിച്ച സാഹചര്യത്തിൽ ഓരോ വോട്ടും മുന്നണികൾക്ക് നിർണ്ണായകമാണ്. വയനാട് ഫണ്ട് വിവാദം, നേതാക്കൾ തമ്മിലുള്ള വാക്പോര്, ശബരിമല കേസ് തുടങ്ങിയവ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. പശ്ചിമേഷ്യൻ സംഘർഷം കുറഞ്ഞതും എണ്ണവില താഴ്ന്നതും പ്രവാസി വോട്ടർമാരുടെ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. പാലക്കാട്ടും നേമത്തും ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പ് ക്രമക്കേട് പരാതികളും പോളിങ് ദിനത്തിലും ചർച്ചയാകുന്നുണ്ട്. നിശബ്ദ പ്രചാരണ ദിനത്തിലും വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ. ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിൽ വൻ പങ്കാളിത്തമാണ് ആദ്യ സൂചനകളിൽ നിന്ന് പ്രകടമാകുന്നത്.

Live Updates

The content will auto-update after 60 seconds
11:11:11
കേരളത്തിൽ മികച്ച പോളിങ്; ആദ്യ മണിക്കൂറുകളിൽ 21.14 ശതമാനം വോട്ട് രേഖപ്പെടുത്തി
പതിനേഴാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 21.14 കടന്നു. രാവിലെ മുതൽ തന്നെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. പലയിടങ്ങളിലും കടുത്ത വേനലിനെ അവഗണിച്ചും വോട്ടർമാർ അതിരാവിലെ തന്നെ ബൂത്തുകളിലേക്ക് ഒഴുകിയെത്തി. വോട്ടെടുപ്പ് തുടങ്ങി ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ എല്ലാ ജില്ലകളിലും മികച്ച രീതിയിലുള്ള ജനപങ്കാളിത്തമാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിവിധ മുന്നണി നേതാക്കൾ എന്നിവർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. തനിനിറം മെഗാ പ്രീ-പോൾ സർവേകൾ സൂചിപ്പിക്കുന്നത് പോലെ കേരളം ഇത്തവണ വിധിയെഴുതുന്നത് ഭരണത്തുടർച്ചയ്ക്കോ മാറ്റത്തിനോ വേണ്ടിയാണെന്ന് വൈകാതെ അറിയാം. പാലക്കാട്ടെ പണമിടപാട് ആരോപണങ്ങളും നേമത്തെ വിവാദങ്ങളും വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിലാണ് പോളിങ് പുരോഗമിക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ഊർജ്ജിതമായതും അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞതും പ്രവാസി കുടുംബങ്ങൾക്കിടയിൽ പോസിറ്റീവായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ വോട്ടർമാരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ പോളിങ് ശതമാനം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ജനഹിതം ആർക്കൊപ്പം എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
10:40 AM
മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി
നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുള്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി ശേഷം പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
10:35 AM
ഭരണമാറ്റം കേരളത്തില്‍ ഉണ്ടാവുകയാണ്, അതുകൊണ്ടാണ് പോളിങ് ബൂത്തുകളില്‍ വലിയ തിരക്കുണ്ടാകുന്നത് : രമേശ് ചെന്നിത്തല
യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല. ഭരണ മാറ്റം കേരളത്തില്‍ ഉണ്ടാവുകയാണ്. അതുകൊണ്ടാണ് വലിയ തിരക്ക് പോളിങ് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ബിജെപി എന്താണെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. പിണറായി വിജയന് ജനങ്ങള്‍ ഗുഡ് ബൈ പറയുന്നു എന്നും രമേശ് ചെന്നിത്തല.
10:30 am
'കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്': അനിൽ ആന്റണി
കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അനിൽ ആന്റണി. ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ ജില്ലകളിലും എൻഡിഎയ്ക്ക് ശക്തരായ സ്ഥാനാർത്ഥികളാണ് ഉള്ളത്. ഭൂരിഭാഗം പേരും വിജയിക്കും. ബിജെപി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് അനിൽ ആന്റണി.
10;15 am
'വട്ടിയൂർക്കാവ് ഉൾപ്പെടെ നൂറ് സീറ്റുകളിൽ യുഡിഎഫ് ജയിക്കും': കെ മുരളീധരൻ
വട്ടിയൂർക്കാവ് ഉൾപ്പെടെ നൂറ് സീറ്റുകളിൽ യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. നൂറ് സീറ്റിൽ ഉറച്ചുനിൽക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.
10:00 AM
കേരളത്തില്‍ 9.40 വരെ 17.60 % വരെ പോളിങ്
ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് രേഖപ്പെടുത്തി കേരളം. വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. മണ്ഡലങ്ങളിലെല്ലാം സജീവമായാണ് ജനങ്ങള്‍‌ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമാണ് പോളിങ് ബൂത്തുകളില്‍ കൂടുതലായി തിരക്ക് അനുഭവപ്പെടുക.
09:55 AM
തിരുവനന്തപുരം ജില്ലയില്‍ 9.40 വരെ 16.25% പോളിങ്
വര്‍ക്കല-14.6% ആറ്റിങ്ങല്‍-14.51% ചിറയിന്‍കീഴ്-14.45% നെടുമങ്ങാട്-17.36% വാമനപുരം-16.74% കഴക്കൂട്ടം-17.88% വട്ടിയൂര്‍ക്കാവ്-18% തിരുവനന്തപുരം-16.06% നേമം-17.23% അരുവിക്കര-16.95% പാറശ്ശാല-15.76% കാട്ടാക്കട-16.93% കോവളം-15.4% നെയ്യാറ്റിന്‍കര-16.24%
09:50 AM
പാലക്കാട് ജില്ലയില്‍ 9.30 വരെ 16.51% പോളിങ് ശതമാനം
തൃത്താല -16.38% പട്ടാമ്പി-17.84% ഒറ്റപ്പാലം-16.75% കോങ്ങാട്-15.98% മണ്ണാര്‍ക്കാട്-15.30% മലമ്പുഴ-17.47% പാലക്കാട്-17.84% തരൂര്‍-16.38% ചിറ്റൂര്‍-16.86% നെന്മാറ-16.77% ഷൊര്‍ണ്ണൂര്‍-16.59% ആലത്തൂര്‍-16.32%
09:45 AM
തൃശൂര്‍ ജില്ലയില്‍ 9.30 വരെ 16.82% പോളിങ് ശതമാനം
ചേലക്കര-16.64% കുന്നംകുളം-15.79% ഗുരുവായൂര്‍-15.46% മണലൂര്‍-16.33% വടക്കാഞ്ചേരി-17.74% ഒല്ലൂര്‍-17.46% തൃശ്ശൂര്‍-18.29% നാട്ടിക-16.66% കയ്പമംഗലം-15.74% ഇരിങ്ങാലക്കുട-17.18% പുതുക്കാട്-17.84% ചാലക്കുടി-17.24% കൊടുങ്ങല്ലൂര്‍-16.49%
09:40 AM
കണ്ണൂര്‍ ജില്ലയില്‍ 9.25 മണി വരെ 15.59 % പോളിംഗ് ശതമാനം
പയ്യന്നൂര്‍-16.14% കണ്ണൂര്‍-14.82% അഴീക്കോട്-15.24% തളിപ്പറമ്പ്-16.14% കല്യാശ്ശേരി-14.77% തലശ്ശേരി-15.8% കൂത്തുപറമ്പ്-15.68% ധര്‍മ്മടം-15.68% ഇരിക്കൂര്‍-16.03% പേരാവൂര്‍-15.26% മട്ടന്നൂര്‍-15.78%
09:35 AM
വനിതാ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഇടതുമുന്നണിയിലെ ഉള്ളൂ: എം എ ബേബി
വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രി ആകാന്‍ ഏറ്റവും യോഗ്യരായ ആളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കണ്ടെത്തും. അത് ലിംഗ പരിഗണന വെച്ചായിരിക്കില്ല. വിജയിച്ചു കഴിഞ്ഞാല്‍ ആണ് ആര് മുഖ്യമന്ത്രി ആകുമെന്ന് തീരുമാനിക്കുക. വനിതാ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഇടതുമുന്നണിയിലെ ഉള്ളൂവെന്നും എം എ ബേബി പറഞ്ഞു.
09:30 AM
മതനിരപേക്ഷത സംരക്ഷിക്കപ്പെടണം, ജനങ്ങളുടെ ജാഗ്രതയില്‍ വിശ്വാസമുണ്ട്: ബി ഉണ്ണികൃഷ്ണന്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിർണായക തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കനത്ത പോളിംഗ് നടക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക തെരഞ്ഞെടുപ്പാണിത്. ജനങ്ങളുടെ ജാഗ്രതയില്‍ വിശ്വാസമുണ്ട്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹമുണ്ട്.തന്റെ വോട്ടിനെ സ്വാധീനിക്കുന്നതും മതനിരപേക്ഷതയാണ്. മാനസികമായി ഒരു ജനതയെന്ന നിലയില്‍ പുറകോട്ട് പോകുന്നത് താങ്ങാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
09:20 AM
കോട്ടയം ജില്ലയില്‍ 9 മണി വരെ 12.66 % പോളിംഗ് ശതമാനം
പാലാ-12.3% കടുത്തുരുത്തി-10.79 % വൈക്കം-13.44% ഏറ്റുമാനൂര്‍-12.74% കോട്ടയം-14.99 % പുതുപ്പള്ളി-12.3 % ചങ്ങനാശേരി-12.94 % കാഞ്ഞിരപ്പള്ളി-12.6 % പൂഞ്ഞാര്‍-12.31%
09:20 AM
ആലപ്പുഴ ജില്ലയില്‍ 9 മണി വരെ 14.70% പോളിങ്
അരൂര്‍-14.16% ചേര്‍ത്തല-14.33% ആലപ്പുഴ-15.71% അമ്പലപ്പുഴ-15.18% കുട്ടനാട്-13.86% ഹരിപ്പാട്-13.33% കായംകുളം-13.55% മാവേലിക്കര-13.68% ചെങ്ങന്നൂര്‍-13.85%
09:15 AM
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വോട്ട് രേഖപ്പെടുത്തി
എല്‍ഡിഎഫിന്‍റെ മൂന്നാം ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പു വരുത്തുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളിൽ അത്യുത്സാഹം കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.
09:10 AM
കാസര്‍കോട് ജില്ലയില്‍ 9 മണി വരെ 10.55% പോളിങ് മഞ്ചേശ്വരം-8.99% കാസര്‍കോട്-10.08% ഉദുമ-11.62% കാഞ്ഞങ്ങാട്-11.37% തൃക്കരിപ്പൂര്‍-10.68%
09:00 AM
ബിജെപി നേമം മണ്ഡലത്തിൽ മദ്യം ഒഴുക്കുന്നു: വി ശിവൻകുട്ടി
നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിൽ ബിജെപി മദ്യം ഒഴുക്കുന്നുവെന്ന് വി ശിവൻകുട്ടി. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകും. ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തിൽ ഉണ്ടല്ലോ അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ബിജെപി കിറ്റ് കൊടുക്കുന്നു, മദ്യം കൊടുക്കുന്നു, പണം കൊടുക്കുന്നു, ജോലി വാഗ് ദാനം ചെയ്യുന്നു. ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നുവെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
08:55 AM
നല്ല ഭരണം തുടരണം എന്ന ആഗ്രഹം ജനങ്ങൾക്കുണ്ട്: പി രാജീവ്
നല്ല ഭരണം തുടരണമെന്ന ആഗ്രഹം ജനങ്ങൾക്കുണ്ടെന്ന് പി രാജീവ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്. തുടർ ഭരണം ഉണ്ടാകുമെന്നും വികസന ക്ഷേമപദ്ധതികൾ തുടരാൻ ജനങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു.
08:50 AM
ജനം 10 വർഷം പിണറായി വിജയനെ സഹിച്ചു: കെ സി വേണുഗോപാൽ
ജനം 10 വർഷം പിണറായി വിജയനെ സഹിച്ചെന്നും നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജനങ്ങൾ കൃത്യമായ വീക്ഷണത്തോടെ വോട്ട് ചെയ്യും. അയ്യൻ്റെ സ്വർണം കട്ടവർക്ക് എതിരെ ജനം വിധി എഴുതുന്ന ദിവസമാണ്. പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഒരു മന്ത്രിക്ക് എതിരെ ആരെങ്കിലും വ്യാജ സന്ദേശം ഇറക്കുമോയെന്നും എന്തുകൊണ്ട് കേസെടുത്തില്ലെന്നും കെ സി വേണുഗോപാൽ ചോദിച്ചു. കേരളത്തെ പണം കൊണ്ട് വിലക്ക് വാങ്ങാമെന്ന് ബിജെപി വിചാരിക്കേണ്ടെന്നും ജനം തിരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് മറുപടി നൽകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
08:45 AM
കെ സി വേണുഗോപാൽ വോട്ട് രേഖപ്പെടുത്തി
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി വോട്ട് രേഖപ്പെടുത്തി.
08:40 AM
കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും : മുഖ്യമന്ത്രി പിണറായി വിജയന്‍
സര്‍ക്കാര്‍ ജനങ്ങളെയും ജനങ്ങള്‍ സര്‍ക്കാരിനെയും വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. എല്ലാ മേഖലയിലും ഉള്ള ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമാണ്. വര്‍ഗീയ ധ്രൂവീകരണം കേരളത്തില്‍ വില പോകില്ലെന്നും ആളുകളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പണം കൊടുത്ത് വോട്ട് വാങ്ങുന്ന രീതി കേരളത്തിന് പുറത്തു സാധാരണ നടക്കുന്നതാണ്. അത് കേരളത്തില്‍ വിലപ്പോകില്ല, കേരള ജനത പ്രബുദ്ധരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഡാഷ് മോനെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഡാഷിന് അപ്പുറത്തു അവരവര്‍ പൂരിപ്പിക്കേണ്ടതാണ്. അഴിമതിയില്‍ ജയിലില്‍ ആയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു വിശദമായി പറയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
08:30AM
ഞാന്‍ എന്‍റെ ചുമതല നിര്‍വഹിച്ചു, നിങ്ങളും നിങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കൂ: പോസ്റ്റുമായി മോഹന്‍ലാല്‍
കേരളത്തിലെ വോട്ടര്‍‌മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു. 'Done my part. Your turn, Keralam go vote!' എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
08:30 AM
ഒരു സ്ഥാനം വേണം എന്നത് പറഞ്ഞിരുന്നു, സ്ഥാനാര്‍ഥിത്വം കിട്ടിയില്ല, പുതിയ ചുമതല സന്തോഷത്തോടെ സ്വീകരിക്കുന്നു: കൃഷ്ണകുമാര്‍
കേരളത്തില്‍ എന്‍ഡിഎ പരമാവധി സീറ്റുകള്‍ നേടുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ബിജെപി സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഒരുപാട് വളര്‍ന്നു എന്നും അതിന്റെ ഭാഗമാണ് വിവാദങ്ങളെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തനിക്ക് ഒരു സ്ഥാനം വേണം എന്നത് പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിത്വം കിട്ടിയില്ല. എടുത്ത ജോലി ഒന്നും പാഴാവില്ല. പുതിയ ചുമതലയായ എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
08:20 AM
എനിക്കെതിരെ വ്യാപക സൈബര്‍ അറ്റാക്ക് നടക്കുന്നു, പ്രതികാരം ജനങ്ങള്‍ ചെയ്യും: ജോസ് കെ മാണി
തനിക്കെതിരെ വ്യാപക സൈബര്‍ അറ്റാക്ക് നടക്കുന്നു എന്ന് ജോസ് കെ മാണി. ഈ ദിവസം തന്നെ സൈബര്‍ അറ്റാക്ക് ഉണ്ടായത് ബോധപൂര്‍വ്വം. വ്യക്തിഹത്യ ചെയ്യുകയാണ്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതികാരവും ജനങ്ങള്‍ ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു. 100 ശതമാനം ഭരണ തുടർച്ച ഉണ്ടാകുമെന്നും ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
08:15 AM
ബിജെപിയ്ക്ക് എതിരെ വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൗനം പാലിച്ചത് എന്തിന് ?: എന്‍എംആര്‍ റസാഖ്
ബിജെപിയ്ക്ക് എതിരെയുള്ള വോട്ടിന് നോട്ട് ആരോപണം കോണ്‍ഗ്രസിന് അനുകൂലമാകുമെന് കരുതുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ്. വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൗനം പാലിച്ചത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. തെറ്റ് കണ്ട് മൗനം നടിച്ചവര്‍ക്ക് എങ്ങനെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ചോദിച്ച എന്‍എംആര്‍ റസാഖ് തെറ്റിനെ തെറ്റെന്ന് പറയാന്‍ ഒരു പെരുമാറ്റച്ചട്ടവും തടസമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
08:09 AM
പേരാവൂരിൽ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകും : കെ കെ ശൈലജ
ആവേശകരമായ അനുഭവം ആയിരുന്നു തെരഞ്ഞടുപ്പിൽ ഉണ്ടായതെന്നും പേരാവൂരിൽ എല്‍ഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി കെ കെ ശെെലജ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശെെലജ.
8:05 am
മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തി
വീട്ടില്‍ നിന്നും നടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൂത്തിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
7:55 am
സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം എന്റെ ഡ്രൈവറെ വെട്ടികൊല്ലും എന്ന് ഭീഷണിപ്പെടുത്തി, ഇതാണ് എല്‍ഡിഎഫ് തീവ്രവാദം: ജി സുധാകരന്‍
അമ്പലപ്പുഴയില്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഐഎം നേതാവുമായി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടന ഉണ്ടെന്ന് പറഞ്ഞിട്ടില്ല. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം തന്‍റെ ഡ്രൈവറെ വെട്ടികൊല്ലും എന്ന് ഭീഷണിപ്പെടുത്തി. ഇതാണ് എല്‍ഡിഎഫിന്റെ തീവ്രവാദമെന്ന് ജി സുധാകരന്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിണ്ടിയില്ല. മണ്ഡലത്തില്‍ വ്യാപകമായി തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്നും ജി സുധാകരന്‍ ആരോപിച്ചു.
7:50 am
കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകും : സുരേഷ് ഗോപി
കേരളത്തില്‍ ബിജെപി നിര്‍ണായക ഘടകമാകുമെന്ന് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
7:40
നടന്‍ പൃഥ്വിരാജും ജീവിതപങ്കാളിയും നിര്‍‌മാതാവുമായ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി.
നടന്‍ പൃഥ്വിരാജും ജീവിതപങ്കാളിയും നിര്‍‌മാതാവുമായ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി.
7:35 am
റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും:സാദിഖലി ശിഹാബ് തങ്ങള്‍
കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ തരംഗം തുടരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ തൂത്തുവരുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
7:30
ദേശീയ സര്‍വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു, നൂറിലധികം സീറ്റുകള്‍ നേടും : വി ഡി സതീശന്‍
കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റുകള്‍ നേടും. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു. കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ലെന്നുംതെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
11:22:15
ജനാധിപത്യം ഹൃദയത്തിലും ഉണ്ടാകണം; വോട്ട് രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ
ജനാധിപത്യം മണ്ണിൽ മാത്രമല്ല, മനുഷ്യന്റെ ഹൃദയത്തിലും ഉണ്ടാകണമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും നാടിനായി നല്ല പ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടർമാർ ശ്രദ്ധിക്കണമെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തുടനീളം മികച്ച പോളിങ് പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ തന്റെ വോട്ടവകാശം വിനിയോഗിച്ചത്.
7;18am
തൃപ്പൂണിത്തുറയിലെ ബൂത്തില്‍ പോളിംഗ് വൈകുന്നു
തൃപ്പൂണിത്തുറ മണ്ഡലത്തിലെ 97- ആം ബൂത്തിൽ പോളിംഗ് വൈകുന്നു. വോട്ടിങ് യന്ത്രത്തിന്റെ തകരാർ കാരണമാണ് വോട്ടിങ് വെെകുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നു.
7:15 am
വോട്ട് രേഖപ്പെടുത്തി ജി സുധാകരന്‍
സിപിഐഎമ്മില്‍ നിന്നും പടിയിറങ്ങി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തി.
7:05 am
വിവാദങ്ങൾ ശോഭ സുരേന്ദ്രന് ഗുണകരമാകും; വട്ടിയൂർക്കാവിൽ വലിയ വിജയം പ്രതീക്ഷിക്കുന്നതായി ആർ. ശ്രീലേഖ
പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ അവർക്ക് അനുകൂലമായ തരംഗമായി മാറുമെന്ന് വട്ടിയൂർക്കാവ് ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകുന്ന ആളല്ലെന്നും ഇത്തരം വിവാദങ്ങൾ അവർക്ക് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുക്കുമെന്നും ശ്രീലേഖ പറഞ്ഞു. ബിജെപി കേരളത്തിൽ വലിയ രീതിയിൽ വളരുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ താൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആർ. ശ്രീലേഖ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ എൻഡിഎ ശക്തമായ സാന്നിധ്യമാകുമെന്നും അവർ പറഞ്ഞു. തനിനിറം മെഗാ പ്രീ-പോൾ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നതുപോലെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ശബരിമല കേസിലെ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങളും പാലക്കാട്ടെ പണമിടപാട് വിവാദവും പോളിങ് ദിനത്തിൽ ചർച്ചയാകുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പശ്ചിമേഷ്യൻ സമാധാന വാർത്തകളും എണ്ണവിലയിലെ കുറവും പ്രവാസി കുടുംബങ്ങൾക്കിടയിൽ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുള്ള വേളയിലാണ് കേരളം വിധിയെഴുതുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും മികച്ച പോളിങ് ശതമാനമാണ് ആദ്യ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.
7:00 am
മികച്ച പോളിങ് രേഖപ്പെടുത്തും : രത്തന്‍ ഖേല്‍ക്കര്‍

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. മികച്ച പോളിങ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെക്കുന്നത്. 90 ശതമാനമെങ്കിലും വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനില്‍ പോളിങ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

6:50
വോട്ട് ചെയ്യാനെത്തി വി ഡി സതീശന്‍

പറവൂരിലെ ബൂത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. പോളിങ് തുടങ്ങിയ ആദ്യ സമയങ്ങളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്.

6:49
ഗീതാ ഗോപി വോട്ട് ചെയ്യാനെത്തി

നാട്ടിക എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 139 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തി

6:45 am
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. രാവിലെ തന്നെ ബൂത്തിലെത്തിയ അദ്ദേഹം വോട്ടർമാരുടെ നിരയിൽ നിന്നാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയുള്ള വിധിയെഴുത്താണിതെന്ന് പ്രതികരിച്ചു.

സംസ്ഥാനത്തുടനീളം മികച്ച പോളിങ് രേഖപ്പെടുത്തുന്നതിനിടെയാണ് പ്രമുഖർ വോട്ട് ചെയ്യാനെത്തുന്നത്. തനിനിറം മെഗാ പ്രീ-പോൾ സർവേ ഫലങ്ങൾ മുന്നണികൾക്കിടയിൽ കടുത്ത മത്സരം പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ, ഓരോ വോട്ടും നിർണ്ണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളും ആഗോള വിപണിയിലെ എണ്ണവില കുറഞ്ഞതും പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനിടെയാണ് കേരളം ബൂത്തിലേക്ക് നീങ്ങുന്നത്. പാലക്കാട്ടെയും നേമത്തെയും വിവാദങ്ങളും ശബരിമല കേസിലെ സുപ്രീം കോടതി നിരീക്ഷണങ്ങളും തിരഞ്ഞെടുപ്പ് ദിനത്തിലും ചർച്ചയാകുന്നുണ്ട്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനത്തെ പോളിങ് പുരോഗമിക്കുന്നത്.

You may also like