കോട്ടയം. മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാദത്തിൽ ഉറച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത്. തന്റേടം ഉണ്ടെങ്കിൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നും മാണി സി കാപ്പൻ ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളത് കൊണ്ട് പറഞ്ഞതാണ്. തിളച്ച എണ്ണയിൽ കൈ മുക്കാൻ പറഞ്ഞത് താനല്ല അത്. അങ്ങനെ താല്പര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് തിളച്ച എണ്ണയിൽ കൈ മുക്കട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.
പാലായിൽ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോൾ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജനങ്ങൾ വിലയിരുത്തട്ടെ എന്ത് വികസനം നടന്നുവെന്ന്. പാലായിൽ ഏഴ് വർഷത്തിനിടെ കൊണ്ടുവന്ന വികസനത്തിന്റെ ഫ്ലക്സ് ബോർഡുകൾ വെക്കും. മാണി സാറിന്റെ കാലത്തും തന്റെ കാലത്തും നടന്ന വികസനങ്ങൾ എന്തൊക്കെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.
