Home Nationalഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്

by news_desk
0 comments

ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹിയില്‍ ദക്ഷിണ കൊറിയന്‍ യുവാവിനെ കുത്തിക്കൊന്നു. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സ്വദേശിയായ ലുന്‍ജീന പമായിയാണ് ഡക് ഹീയെ കൊലപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു മെബൈല്‍ കമ്പനിയിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഡക്. മദ്യപാനത്തിന് പിന്നാലെ ഇരുവരും തര്‍ക്കമുണ്ടാകുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ പമായി ഡകിന്റെ നെഞ്ചിന്റെ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പമായ് തന്നെയാണ് ഡകിനെ ആശുപത്രിയിലെത്തിച്ചത്.

Highlights : Manipur woman killed korean partner in delhi

You may also like