Home Keralaസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു, അധ്യാപികക്ക് പരിക്ക്

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു, അധ്യാപികക്ക് പരിക്ക്

by news_desk
0 comments

കോഴിക്കോട്. സ്‌കൂള്‍ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ സണ്‍ഷേഡിലെ കോണ്‍ഗ്രീറ്റ് അടര്‍ന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപികക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തലയില്‍ മൂന്ന് തുന്നല്‍ വേണ്ടിവന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്. ഇതുവഴിയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണത്തിനായി പോകാറുള്ളത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

You may also like