കിയ സെൽറ്റോസിനും സോണറ്റിനും ഇടയിലുള്ള വിടവ് നികത്താനായി കിയ അവതരിപ്പിക്കുന്ന സൈറോസ് (Syros) എന്ന പുത്തൻ മോഡലിന്റെ വിപണി പ്രവേശനമാണ് ഈ ആഴ്ചയിലെ പ്രധാന വിശേഷം. കിയയുടെ നാലാമത്തെ എസ്‌യുവിയായ സൈറോസ്, അതിന്റെ വ്യത്യസ്തമായ ‘ബോക്സി’ ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.കിയയുടെ ആഡംബര ഇലക്ട്രിക് കാറായ EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണിതിന്. ലംബമായ എൽഇഡി ഹെഡ്‌ലാമ്പുകളും ഉയരമുള്ള വിൻഡോ ലൈനും ഇതിനെ ഒരു കുട്ടി എസ്‌യുവിയാക്കുന്നു. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, കൂടാതെ 1.5 ലിറ്റർ ഡീസൽ എൻജിനുകളിലും സൈറോസ് ലഭ്യമാകും. ഡ്യുവൽ 10.25-ഇഞ്ച് സ്ക്രീനുകൾ.360-ഡിഗ്രി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സെഗ്‌മെന്റിൽ ആദ്യമായി വെന്റിലേറ്റഡ് പിൻ സീറ്റുകൾ (Rear Ventilated Seats) പ്രതീക്ഷിക്കുന്നു.സുരക്ഷയ്ക്കായി 6 എയർബാഗുകളും ADAS- സിസ്റ്റവും ഉണ്ട്. ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.
20

