Home Tourismസമാധാനം വേണോ? ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം ഈ 5 ഓഫ്ബീറ്റ് ഹിമാലയൻ ഗ്രാമങ്ങൾ!

സമാധാനം വേണോ? ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം ഈ 5 ഓഫ്ബീറ്റ് ഹിമാലയൻ ഗ്രാമങ്ങൾ!

by news_desk
0 comments

സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നൊഴിഞ്ഞ്, പ്രകൃതിയുടെ ശാന്തതയിലും സാഹസികതയിലും മുഴുകാൻ ആഗ്രഹിക്കുന്നവർക്കായി ഹിമാലയൻ നിരകളിൽ അധികം അറിയപ്പെടാത്തതും എന്നാൽ സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതുമായ അഞ്ച് ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞാലോ?

1)കൽപ്, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 7,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ​ഗ്രാമം. നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഇടമാണ്.

അനുയോ‍ജ്യമായ സമയം : ഏപ്രിൽ – ജൂൺ, സെപ്റ്റംബർ – നവംബ‍ർ

2)ചിത്കുൽ, ഹിമാചൽ പ്ര​ദേശ്

ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള ഇന്ത്യയിലെ അവസാനത്തെ ഗ്രാമം. ബാസ്പ നദിയുടെ തീരത്തുള്ള ഈ ഗ്രാമം മരങ്ങൾ കൊണ്ട് നിർമ്മിച്ച വീടുകൾക്കും ആപ്പിൾ തോട്ടങ്ങൾക്കും പ്രശസ്തമാണ്. കാൽനടയായി മാത്രം എത്തിച്ചേരാൻ കഴിയുന്ന ഇവിടം പൈൻ മരങ്ങളാലും സുപിൻ നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടത്തെ ശുദ്ധവായുവും പർവ്വതക്കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

അനുയോ‍ജ്യമായ സമയം : മെയ് – ഒക്ടോബർ

3)ലാചെൻ, സിക്കിം
വടക്കൻ സിക്കിമിലെ ഈ ഗ്രാമം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകങ്ങളിൽ ഒന്നായ ഗുരുഡോങ് മാറിലേക്കുള്ള പ്രവേശന കവാടമാണ്. ബുദ്ധമത സംസ്കാരവും മഞ്ഞുമൂടിയ മലനിരകളും ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.

അനുയോ‍ജ്യമായ സമയം : മാർച്ച് – ജൂൺ, ഒക്ടോബർ – ഡിസംബർ

4)കനാറ്റൽ, ഉത്തരാഖണ്ഡ്
പ്രശസ്തമായ മസ്സൂരിയിൽ നിന്ന് 35 കിലോമീറ്റർ അകലെ അധികം ആർക്കും അറിയാത്ത ഒരു ​ഗ്രാമം. ആപ്പിൾ തോട്ടങ്ങളും ദേവദാരു വനങ്ങളും കൊണ്ട് സമ്പന്നമായ ഇവിടെ ക്യാമ്പിംഗ്, ട്രെക്കിംഗ് എന്നിവയ്ക്ക് പറ്റിയതാണ്. സുർകന്ദ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഇവിടുത്തെ പ്രധാന ആകർഷണമാണ്.

അനുയോ‍ജ്യമായ സമയം : ഏപ്രിൽ – ജൂൺ

5)കൽപ, ഹിമാചൽ പ്രദേശ്
ഇവിടെ നിന്ന് കിനർ കൈലാശ് പർവത നിരകളുടെ ഭം​ഗി ആസ്വ​ദിക്കാൻ കഴിയുന്ന സ്ഥലം. ആപ്പിൾ മരങ്ങൾ, തടിക്കൊണ്ടുള്ള വീടുകൾ, ബു​ദ്ധ വിഹാരങ്ങൾ എന്നിങ്ങനെ ഹിമാചലി സംസ്കാരത്തെ അടുത്തറിയാൻ കഴിയുന്ന പ്ര​ദേശം.

അനുയോ‍ജ്യമായ സമയം : ഏപ്രിൽ – ജുൺ, സെപ് റ്റംബർ – ഒക് ടോബർ


6)കിബ്ബർ, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിൽ 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിബ്ബർ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിൽ ഒന്നാണ്. അപൂർവ്വമായ ഹിമപ്പുലികളെ കാണാൻ കഴിയുന്ന കിബ്ബർ വന്യജീവിസങ്കേതവും, ബുദ്ധ വിഹാരങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയും ഇവിടത്തെ പ്രത്യേകതയാണ്.

അനുയോ‍ജ്യമായ സമയം : മെയ് – ഒക്ടോബർ

You may also like