Home Techonologyകീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി.

കീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി.

by news_desk
0 comments

ദില്ലി. ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ പുതിയ മത്സരത്തിന് തുടക്കമിട്ട് ജനപ്രിയ ഫോൺ ബ്രാൻഡായ ഒപ്പോ പുതിയ കെ14 സീരീസിലെ ഓപ്പോ കെ14എക്സ് (Oppo K14x) സ്‍മാർട്ട്ഫോൺ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ്S 16 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ വലിയ ബാറ്ററിയും വേഗമേറിയ ചാർജിംഗും ഉൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. പോക്കോ എം7 പ്രോ, ഐക്യൂ ഇസഡ്10എക്സ്, റിയൽമി പി3എക്സ് തുടങ്ങിയ ഹാൻഡ്‍സെറ്റുകളോടാണ് ഈ പുതിയ ഓപ്പോ സ്‍മാർട്ട് ഫോൺ പ്രധാനമായും മത്സരിക്കുന്നത്.

ഓപ്പോ കെ14എക്സ് വില.

ഓപ്പോ കെ14എക്സ് 5ജിയുടെ വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപ ആണെങ്കിൽ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപ ആണ്. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി എസ്‍ബിഐ, എച്ച്‍ഡിഎഫ്‍സി, ഐസിഐസി ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,500 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ മൂന്ന് മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഫെബ്രുവരി 16 മുതൽ ഫ്ലിപ്‍കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ കടകൾ എന്നിവ വഴി ഫോൺ ലഭ്യമാകും. പ്രിസം വൈലറ്റ്, ഐസി ബ്ലു എന്നീ രണ്ട് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഓപ്പോ കെ14എക്സ് സ്മാർട്ട്ഫോണ്‍ തിരഞ്ഞെടുക്കാം.

ഓപ്പോ കെ14എക്സ് സവിശേഷതകള്‍.

ഓപ്പോ കെ14എക്സ് ഫോൺ 6.75 ഇഞ്ച് എച്ച്‍ഡി+ ഡിസ്പ്ലേയുമായി എത്തുന്നു. 120 ഹെർട്സ് റിഫ്രെഷ് റേറ്റും 1,125 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഈ സ്ക്രീനിന് ഉണ്ട്. ഐപി64 റേറ്റിംഗോടുകൂടിയതിനാൽ വെള്ളത്തുള്ളികളും ചെറിയ മഴയും പ്രതിരോധിക്കാൻ കഴിയും. എന്നാൽ പൂർണമായും ജലപ്രതിരോധ ശേഷി ഈ ഫോണിന് ലഭിക്കുന്നില്ല. മീഡിയാടെക്ക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഈ സ്‍മാർട്ട്ഫോണിന്‍റെ പെർഫോമൻസ് നിയന്ത്രിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. Arm Mali-G57 MC2 ജിപിയു സഹിതം വരുന്ന ഈ ചിപ്സെറ്റ് മികച്ച ദൈനംദിന പെർഫോർമൻസ് ഉറപ്പാക്കും. 6 ജിബി വരെ LPDDR4x റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ലഭ്യമാണ്. മൈക്രോ എസ്‍ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും.

ഫോട്ടോഗ്രഫിക്കായി 50എംപി പ്രധാന ക്യാമറയും 2എംപി പോർട്രെയിറ്റ് ലെൻസും ഉൾപ്പെട്ട ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ കെ14എക്സ് ഫോണിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് 5എംപി സെൽഫി ക്യാമറ ലഭിക്കുന്നു. റിയർ ക്യാമറ 1080p 60fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുമ്പോൾ, മുൻ ക്യാമറ 1080p 30fps വരെ മാത്രം പിന്തുണയ്ക്കും. 6,500 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്‍റെ മറ്റൊരു പ്രധാന സവിശേഷത. 45 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. വൈ-ഫൈ 5, ബ്ലൂടൂത്ത് 5.4, ജിപിഎസ് + ഗ്ലോനാസ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‍കാനർ തുടങ്ങിയ മറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You may also like