മോസ്കോ. ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ ആക്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയമായുള്ള ചർച്ചയിലാണ് ചൈനയുടെ വിമർശനം. ഇസ്രയേലിൻ്റെ സുരക്ഷയെ കുറിച്ചും ചൈന ആശങ്ക അറിയിച്ചു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സ്വീകരിച്ച സൈനിക നടപടിയിൽ ചൈന കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ പ്രതികരണം അറിയിച്ചത്. ബലപ്രയോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇത് സംഘർഷത്തെ വലുത്താക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.
ഇറാനെതിരായ ഇസ്രയേൽ- അമേരിക്കൻ ആക്രമണത്തെ കുറ്റപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാൻ ആണവായുധമുണ്ടാകാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യാതൊരു പ്രകോപനമില്ലാത്തയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യത്തിനെതിരെ ആക്രമണം നടത്തിതെന്ന് റഷ്യ ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും റഷ്യ ചൂണ്ടികാട്ടി.
ആണവായുധം കൈവശപ്പെടുത്താതിരിക്കാൻ യുദ്ധം ചെയ്യാൻ തയ്യാറായി നിൽകുന്ന അമേരിക്കൻ നിലപാട് വിരോധാഭാസമായി തോന്നുവെന്ന് റഷ്യ പരിഹസിച്ചു. അമേരിക്ക ഇറാനിൽ സൃഷ്ടിക്കുന്ന സംഘർഷാവസ്ഥ അവരെ ആണവായുധം ഉണ്ടാകാൻ പ്രേരിപ്പിക്കുമെന്ന് റഷ്യ ആരോപിച്ചു. ആണവ ബോംബുകൾ കൈവശം വച്ചിരിക്കുന്നവരെ യുഎസ് ആക്രമിക്കുന്നില്ലെന്നും അതിനാൽ ആക്രമണത്തെ ചെറുത്ത് നിർത്താൻ ആണവ ബോബ് വേണമെന്ന നിലപാടിൽ കാര്യങ്ങൾ എത്തിക്കുമെന്നും റഷ്യ പറഞ്ഞു. സമീപകാലത്തെ അനുഭവം കണക്കിലെടുക്കുമ്പോൾ, അറബ് രാജ്യങ്ങളും ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള മത്സരത്തിൽ പങ്കുചേരുമെന്നും റഷ്യ വീക്ഷിച്ചു.

