തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയില്‍മോചിതനാകും. ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും. എന്‍ വാസുവിനെ 14 ദിവസത്തേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
