Home Sportsവിശ്വവേദിയിൽ തലയുയർത്തി ഒരു മലയാളി; ടൂർണമെന്റ് താരമായി സഞ്ജു സാംസൺ

വിശ്വവേദിയിൽ തലയുയർത്തി ഒരു മലയാളി; ടൂർണമെന്റ് താരമായി സഞ്ജു സാംസൺ

by news_desk
0 comments

ടി20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് താരം നേടിയത്. ന്യൂസിലാണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് മിന്നും കംബാക്ക് നടത്തുകയായിരുന്നു.

തുടർച്ചയായ മൂന്ന് വെടിക്കെട്ട് ഫിഫ്റ്റികളും താരം നേടി. ഇന്ന് ഫൈനലിൽ 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി .

മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തത്. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.

2014 ടി20 ലോകകപ്പില്‍ കോഹ്ലി നേടിയ 319 റണ്‍സ് ആണ് പഴങ്കഥയായത്. ഈ ലോകകപ്പില്‍ സഞ്ജു 321 റണ്‍സ് ആണ് നേടിയത്. ഒരു ദിവസം രണ്ടുതവണ കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 317 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഔട്ടായതോടെയാണ് ഇഷാന്‍ കിഷന് റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാതെ പോയത്.

വെറും അഞ്ചു റണ്‍സ് അകലെ വച്ചാണ് ഇഷാന് റെക്കോര്‍ഡ് നഷ്ടമായത്. അഞ്ചു റണ്‍സ് എടുത്തിരുന്നുവെങ്കില്‍ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ഒന്നാമത് എത്തിയെനേ. 25 പന്തില്‍ നാല് ഫോറുകളും അത്രയും സിക്‌സുകളും സഹിതം 54 റണ്‍സ് ആണ് താരം തന്റെ പേരില്‍ ചേര്‍ത്തത്.

ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും സാംസണ്‍ സ്വന്തമാക്കി. 2016 ലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റണ്‍സ് നേടിയ മാര്‍ലോണ്‍ സാമുവല്‍സിന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് സാംസണ്‍ തിരുത്തി കുറിച്ചത്.

You may also like