എം. എ സുധീർ ബാബു പട്ടാമ്പി,
കൃഷി മാധ്യമ വിദഗ്ധൻ.
ലോക കാലാവസ്ഥ ദിനം ഐക്യ രാഷ്ട്ര സഭയും, ലോക കാലാവസ്ഥ സംഘടനയും (worldMeteorologyOrganisation) ചേർന്ന് മാർച്ച് 23 നു ആഗോള തലത്തിൽ ആചരിച്ചു വരുന്നു. 2026 ലെ കാലാവസ്ഥ ദിനം ഇന്ന് തിങ്കൾ ആണ്. ഈ വർഷത്തെ ലോക കാലാവസ്ഥ ദിന സന്ദേശം വളരെ പ്രസക്തവും, ആനുകാലികവുമാണ്. “ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം ” (Observing today,Protecting tomorrow ) എന്ന ആശയം, നമ്മുടെ ലോക ജനതയെ ബോധിപ്പിക്കുന്നത്, മുന്തിയ ,കൃത്യതയോടു കൂടിയ കാലാവസ്ഥ നിരീക്ഷണത്തിലുടെ ലഭിക്കുന്ന കൃത്യമായ വിവര ഡാറ്റകൾ, ഉപഗ്രഹ, കൃത്രിമ ബുദ്ധി സാങ്കേതിക വിവരവിദ്യ വഴി ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും, കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ തന്നെ നൽകി, കാലാവസ്ഥ വ്യതിയാനം ( Climate change ), വഴി വരുന്ന പ്രകൃതി ദുരന്തങ്ങൾ, വെള്ള പൊക്കം വരൾച്ച, ഉഷ്ണതരംഗം ( Heat Waves ), കൊടും കാറ്റിന്റെ വിവിധ വകഭേദങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, എന്നിവ നേരത്തെ തടയാനും, നേരത്തെ അറിഞ്ഞു ജനങ്ങൾക്ക്, മുന്നറിയിപ്പ് കൊടുത്ത് നാശ നഷ്ടം, കൃഷി നാശം, ജീവഹാനി, എന്നിവ ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ്, കൃത്യത നിറഞ്ഞ, ശാസ്ത്രീയമായ കാലാവസ്ഥ ഡാറ്റകളുടെ പ്രസക്തി കടന്നു വരുന്നത്.
I873 കളിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം നിലനിന്ന കാലത്ത് തന്നെ അന്തർദേശീയ കാലാവസ്ഥ സംഘടന ശക്തമായ സാന്നിധ്യമായിരുന്നു. പിന്നീട്, 1950 കളിൽ പ്രത്യേക കാലാവസ്ഥ സമ്മേളനം നടന്നു. 1961 മുതൽ ആദ്യ കാലാവസ്ഥ ദിനാചരണം മാർച്ച് 23 നു നടത്തി.ലോകമെമ്പാടും 193 രാജ്യങ്ങൾ അടങ്ങിയ വേൾഡ് മീറ്ററോളജിക്കൽ ഓർഗാനൈസേഷൻ ഇപ്പോൾ സമുചിതമായി ഇത് ആചരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയും, ഉപഗ്രഹവിദ്യ, അഡ്വാൻസ്ഡ് ഡോപ്പലർ റെഡർ വിദ്യ എന്നിവ വഴി കാലാവസ്ഥ പ്രവചനം. എളുപ്പം നടത്തി, ലോക ജനതയെ രക്ഷപ്പെടുത്താൻ ലക്ഷ്യമിട്ടാണ്, “ഒബ്സെർവിങ് ടുഡേ, പ്രോട്ടെക്ടിങ് ടുമാരോ ” എന്ന സന്ദേശം വന്നിട്ടുള്ളത്.
ഇന്ത്യൻ മീറ്ററോളജിക്കൽ ഡിപ്പാർട്മെന്റ്, ലോക കാലാവസ്ഥ സംഘടനകളുമായി ചേർന്ന്, ഇന്ത്യയിലെ ഉഷ്ണതരംഗം തടയാൻ ഒരു താപ ആഘാത നിയന്ത്രണ പ്രവർത്തന രൂപ രേഖ, മൺസൂൺ പ്രവചന പ്രോഗ്രാം, നഗരങ്ങളിലെ താപ ദീപ് പ്രതിഭാസം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നിവ തയ്യാറാക്കാൻ വേണ്ടി ഇടപെടൽ ഉണ്ടായിരിക്കും. ഭൂമിയെയും, ആകാശത്തെയും നിരീക്ഷണം നടത്തി, വളരെ കൃത്യമായിട്ടുള്ള ഡാറ്റകൾ വിവിധ ഭാഗങ്ങളിൽ നിന്നും പൂൾ ചെയ്തു, ക്ലൈമറ്റ് സ്മാർട്ട് കൃഷിക്കാവശ്യമായ വിവരം നൽകി, കാലാവസ്ഥ ആഘാതം തടഞ്ഞ് വിള നഷ്ടം തടയാനും ക്ലൈമറ്റ് ഡാറ്റാ ഗുണം ചെയ്യും. വളരെ നേരത്തെ തന്നെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ വേഗത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് എത്തിക്കാൻ ഈ പരസ്പ്പര സഹകരണം കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനം നടക്കുന്നത്. അതി രൂക്ഷമായ കാലാവസ്ഥ വൈകൃതങ്ങൾ, നിമിത്തം ലോക മെമ്പാടും യു എസ് ഡോളർ 4,3 ട്രില്യൺ ഡോളർ സാമ്പത്തിക നഷ്ടം വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം. ഹരിത ഗൃഹ വാതക ബഹിർ ഗമനം, എന്നിവ വഴി ആഗോള താപനം, രൂക്ഷമായ സത്യമാണ്. ഇതെല്ലാം തടയാൻ, പുറത്ത് വിടുന്ന കാർബൺ നാം മണ്ണിൽ നന്നായി സംഭരിക്കണം.ഇതിന് വൃക്ഷങ്ങൾ നിറയെ നട്ടു വളർത്താൻ ശ്രമിക്കുക. വേഗത്തിൽ വളരുന്ന മുളകൾ തരിശ് നിലങ്ങളിൽ നടുന്നത് വഴി തടിയിൽ കാർബൺ നിറയെ ശേഖരിക്കാം.
ഇങ്ങനെ നമ്മുടെ നാടിന്റെ മാറുന്ന കാലാവസ്ഥയെ നന്നാക്കി, എടുക്കാൻ നമോരോരുത്തരെയും ഓർമപ്പെടുത്തുന്ന ദിനമാണ് മാർച്ച് 23 ലെ കാലാവസ്ഥ ദിനം. “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ” എന്ന പാട്ടിന്റെ ഗൗരവം തന്നെ നമ്മുടെ എല്ലാവരുടെയും നില നിൽപ്പിന്റെ ഭീഷണിയാണ് തുറന്ന് കാട്ടുന്നത്.

