ഹേ. റാം.
രാഷ്ട്രപിതാവിൻ്റെ ഈ നാദം നിലച്ചിട്ട് ഇന്നേക്ക് 78 വർഷം.1948 ജനുവരി 30 ന് വൈകുന്നേരം ഡൽഹി ബിർളാ മന്ദിരത്തിൽ യോഗത്തിന് പോകുമ്പോഴാണ് ഗാന്ധിജിക്ക് വെടിയേറ്റത്. നാഥുറാം വിനായക് ഗോഡ്സെ എന്ന വ്യക്തിയാണ് ജനകൂട്ടങ്ങൾക്കിടയിൽ വെച്ച് മഹാത്മജിയെ മൂന്ന് തവണ വെടിയുതിർത്ത് കൊലപ്പെടുത്തിയത്.
ബിർള മന്ദിരത്തിലെ പൂന്തോട്ടത്തിൻ്റെ കാവൽക്കാരൻ രഘു നായ്ക്കും, അമേരിക്കൻ എംബസി ഉദ്യോഗസ്ഥനായ ഹെർബർട്ട് റൈനറും ചേർന്നാണ് ഗോഡ്സെയെ കീഴ്പ്പെടുത്തിയത്.
വിഭജനാനന്തരം പാക്കിസ്ഥാനോടുള്ള ഗാന്ധിജിയുടെ സമീപനത്തോടും, ഹിന്ദ് – മുസ്ലിം ഐക്യത്തിന് വേണ്ടിയുള്ള മഹാത്മജിയുടെ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്ന തീവ്രവാദിയായിരുന്നു ഗോഡ്സെ. ഒരു വർഷം നീണ്ട് നിന്ന വിചാരണക്ക് ശേഷം 1949 നവംബർ 15 ന് അംബാല ജയിലിൽ വച്ച് ഗോഡ്സെയെ തൂക്കിലേറ്റി വധിച്ചു.
പോർബന്ദർ , വാങ്കനെർ, രാജ്കോട് എന്നിവിടളിലെ ദിവാനായിരുന്ന കരംചന്ദ് ഉത്തംചന്ദ് ഗാന്ധിയുടെയും പുത്ളി ഭായ് ഗാന്ധിയുടെ പുത്രനായി ഗുജറാത്തിലെ പോർബന്തറിൽ1869 ഒക്ടോബറിൽ ജനിച്ച ഗാന്ധിജി മാത്രുരാജ്യത്തിലെ വിദ്യാഭ്യാസത്തിന് ശേഷം വിദേശ വിദ്യാഭ്യാസം നേടി. ഇംഗ്ലണ്ടിൽ നിന്നും നിയമപഠനവും പൂർത്തിയാക്കി.
അനന്തരം ജന്മഭൂമിയിൽ തിരിച്ചെത്തിയ ഇദ്ദേഹം,ഭാരതത്തിൻ്റെ സ്വാന്ത്ര്യം നേടിയെടുക്കുവാൻ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ ജനതയ്ക്ക് മാർഗ്ഗദർശിയായും മാർഗ്ഗദീപവുമായും നിലകൊണ്ടു.
അഹിംസ, സത്യനിഷ്ഠ എന്നീ തത്ത്വങ്ങൾക്ക് മൂല്യം കൊടുത്തു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിരാഹാര സത്യഗ്രഹങ്ങളും, നിസ്സഹകരണ സമരങ്ങളും സംഘടിപ്പിക്കുവാനും അത് വിജയിപ്പിക്കു ബാപ്പുജിക്ക് കഴിഞ്ഞു.
ഇദ്ദേഹം ഭാരതത്തിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹമാണ് “ചമ്പാരൻ സത്യാഗ്രഹം “.ബീഹാറിലെ ചമ്പാരയിലെ കർഷകരെ അടിച്ചമർത്തുന്ന കർഷക നിയമത്തിനെതിരെ ആയിരുന്നു പ്രഥമ സത്യാഗ്രഹം. 1917 ലായിരുന്നു ഇത്. 1918 ലും കർഷകർക്ക് വേണ്ടി ആയിരുന്നു സമരം നയിച്ചത്. കാലാവസ്ഥാ വ്യതിയാനത്താൽ വിളനാശം സഭവിച്ച ഗുജറാത്ത് ഖേദയിലെ കർഷകർ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ നോട്ടീസ് നൽകിയപ്പോൾ ഇതിനെതിരെ നിസ്സഹകരണ സമരം നടത്തി കർഷകരെ രക്ഷിച്ചു. ഈ സമരം “ഖേദസത്യാഗ്രഹം ” എന്നറിയപ്പെട്ടു. റൌലക്റ്റ് ആക്റ്റ് എന്ന നിയമത്തിനെതിരെ 1919 മാർച്ച് 30 ന് ഹർത്താൽ ആചരിക്കുവാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തിട്ട് അദ്ദേഹം ഡൽഹിയിൽ ജനങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പിനെ കുറിച്ചന്വേഷിക്കുവാൻ പോയപ്പോൾ നിരോധനാ ഞ്ജ ലംഘിച്ചു വെന്ന പേരിൽ ഏപ്രിൽ 10 ന് അറസ്റ്റ് ചെയ്തു.
ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധ സ്വരം ഉയർന്നു. ഭാരതത്തിൻ്റെചരിത്രത്തിലെ ഏറ്റവും വലിയ ഹർത്താൽ രൂപപ്പെട്ടു. ഇതേ തുടർന്ന് ജാലിയൻ വാലാ ബാഗിൽ വെച്ച് ഹർത്താൽ സമരക്കാരെ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. ജയിലിനകത്തും പുറത്തുയായി ബാപ്പുജി നിരാഹാരം നടത്തി ലോക ശ്രദ്ധ ആകർഷിച്ചു.
ഹിന്ദു -മുസ്ലീം ഐക്യം ബലപ്പെടുത്തുവാൻ മുഹമദലി – ഷൗക്കത്തലി സഹോദരന്മാർക്കൊപ്പം മൗലാന ആസാദും, ഹക്കീം അജ്മൽ ഖാൻ എന്നീ നേതാക്കന്മാരുടെയും നേത്രുത്വത്തിൽ 1921 ൽ ഭാരതത്തിലെ മുസ്ലീമുകൾ നടത്തിയ “ഖിലാഫത്ത് “പ്രസ്ഥാനത്തെ ഗാന്ധിജി പിന്തുണച്ചു. ജാതിവിവേചനത്തിനെതിരായി 1925 ൽ നടന്ന വൈക്കം ക്ഷേത്ര പ്രവേശന സത്യാഗ്രഹം, 1927 ൽ അയിത്തത്തിനെതിരെ നടത്തിയ സമരത്തിനും ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സത്യാഗ്രഹമായിരുന്നു 1930 ലെ ഉപ്പ് സത്യാഗ്രഹം. ബ്രിട്ടീഷ്കാർ കൊണ്ടുവന്ന ഉപ്പ് നികുതിക്കെതിരെ പ്രതിഷേധിച്ച് സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി വരെ കാൽ നടയാത്ര ചെയ്ത് ഉപ്പുണ്ടാക്കിയ സമരമായിരുന്നു ” ഉപ്പ് സത്യാഗ്രഹം”.
ബ്രിട്ടീഷുൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് ഭാരതത്തിൻ്റെ ഉൽപ്പന്നങ്ങൾ ഭാരതീയർ ഉപയോഗിച്ചു കൊണ്ടുള്ള സമരമാർഗ്ഗങ്ങളും, സ്വയം നൂൽ നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചും സസ്യാഹാരം മാത്രം ഭക്ഷിച്ചും സ്വദേശി വൽകരണത്തിന് മാതൃകയാക്കിയ സമരങ്ങളും ബാപ്പുജി സ്വീകരിച്ചിരുന്നു. ഈ സമരമാർഗ്ഗങ്ങൾ ബ്രിട്ടീഷ് ഭരണ വർഗ്ഗത്തെ വീർപ്പ് മുട്ടിച്ചു.
1942 ൽ ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ വൈദേശിക ഭരണത്തിനെതിരെ ഗാന്ധിജി ആഞ്ഞടിച്ചു “ക്വിറ്റ് ഇന്ത്യ”.. സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്ന സമര സേനാനികൾ ഒന്നിച്ച് ശബ്ദിച്ചു “ക്വിറ്റ് ഇന്ത്യ”. ഇതായിരുന്നു മഹാത്മാഗാന്ധിയുടെ നേത്രുത്വത്തിൽ നടന്ന അവസാനത്തെ സമരം.
ബാപ്പുജിയുടെ സമരവഴികളിൽ അൃഷ്ടരായ പതിനായിരങ്ങളാണ് പഠനവും ജോലിയും ഉപേക്ഷിച്ച് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയത്. സമരമാർഗ്ഗങ്ങളെ അപലപിച്ച നേതാക്കന്മാരും അനുകൂലിച്ച നേതാക്കന്മാരും ഉണ്ടായിരുന്നു.
1925 മാർച്ചിലെ കേരള പര്യടനത്തിൽ ശ്രീ നാരായണ ഗുരുദേവൻ ,തിരുവിതാംകൂർ റീജൻ്റ് മഹാറാണി സേതുലക്ഷ്മി ഭായി, പോലീസ് കമ്മീഷണർ പിറ്റു, ബാല്യ ചിത്തിര തിരുനാൾ മഹാരാജാവ്, ദിവാൻ, കൊച്ചി മഹാരാജാവ്, സാമൂഹ്യപരിഷ്കർത്താവ്കെ. കേളപ്പൻ എന്നിവരുമായി കൂടി കാഴ്ച നടത്തുകയുണ്ടായി. ഹരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് ജയിൽ വാസമനുഷ്ഠിച്ച മഹാത്മാ 1934 ജനുവരി 10 ന് ഹരിജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപണത്തിനായും ഇദ്ദേഹം കേരളത്തിലെത്തുകയുണ്ടായി. കന്യാകുമാരി, തിരുവനന്തപുരം, വർക്കല, ചാലക്കുടി, പാലക്കാട്, വടകര, തലശ്ശേരി എന്നീ സ്ഥലങ്ങളായിരുന്നു പ്രധാനപ്പെട്ടവ. 1925 മാർച്ച്
30 വർഷകാലം ഭാരത ജനതയുടെ സ്വാതന്ത്ര്യ സമരയഗ്നങ്ങൾക്ക് അക്ഷീണം പ്രവർത്തിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾ ലോക രാജ്യങ്ങളിലെ പ്രമുഖരായ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. നെൽസൺ മണ്ടേല, സ്റ്റീവ്ബികോ, ഓങ്സാൻസൂചി, മാർട്ടിൻ ലൂഥർ കിംഗ് എന്നിവർ ഗാന്ധിയൻ ശൈലി തിരഞ്ഞെടുത്തവരിൽ പെടും.
ദക്ഷിണാഫ്രിക്കൻ ജയിലിൽ249 ദിവസവും , ഇന്ത്യൻ ജയിലുകളിൽ 2089 ദിവസവും തടവിൽ പാർത്ത ബാപ്പുജിയുടെ അവസാനത്തെ ജയിൽ വാസം പുനയിലായിരുന്നു. 1944 മാർച്ച് ആറിനായിരുന്നു ജയിൽ മോചനം. ശാന്തിസന്ദേശം പ്രചരിപ്പിക്കുവാൻ 40 വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നഗ്നപാദനായി സഞ്ചരിച്ച മഹാനുഭാവനാണ് ഗാന്ധിജി.
ഭാരതത്തിൻ്റെ വിഭജനത്തെ എതിർത്ത മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയ അവധി ഭാരതം ആചരിക്കുമ്പോൾ 2007 മുതൽഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര അഹിംസാ ദിനമായി ഈ ദിനം ആചരിക്കുന്നു.
1924 ഡിസംബർ മുതൽ1925 ഏപ്രിൽ വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ദേശീയ പ്രസിൻ്റായിരുന്നു സ്വജീവിതത്തിൽഎന്നും ലളിത ജീവിതം നയിച്ചിരുന്ന നമ്മുടെ രാഷ്ട്രപിതാവ്.
