18
തൃശൂർ. ഇതാദ്യമായി കേരളത്തിൽ സംഘടിപ്പിച്ച കേരള കുംഭമേള തിരുന്നാവായ മഹാമാഘ മഹോൽസവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തും വിധം സംഘടിപ്പിക്കുന്നതിനായി സ്തുത്യർഹമായ പങ്ക് വഹിച്ച തൃശൂരിൽ നിന്നുള്ള ധർമ്മസേവകരെ തൃശൂർ പൗരാവലി ആദരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനത്തിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അനുഗ്രഹഭാഷണം നടത്തും. നടൻ ദേവൻ, എൽ എം ആർ കെ ക്യാപ്റ്റൻ രജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.

