Home Top Storiesവീഴ്ച പരസ്യമാക്കി, യുഡിഎഫ് ഭരണകാലത്തെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാർ പരസ്യം

വീഴ്ച പരസ്യമാക്കി, യുഡിഎഫ് ഭരണകാലത്തെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാർ പരസ്യം

by news_desk
0 comments

തിരുവനന്തപുരം. യുഡിഎഫ് ഭരണകാലത്തെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാർ പരസ്യം. വൈദ്യുതി, വിദ്യാഭ്യാസം, കെഎസ്ആർടിസി, ക്ഷേമ പെൻഷൻ മുടക്കം, കാലിയായ ഖജനാവ്, വികസന മുരടിപ്പ് എന്നിവയാണ് പരസ്യ വിഷയം. ഇരുണ്ട കാലം എന്ന പേരിലായിരിന്ന സിപിഐഎം ക്യാമ്പെയിനു പിന്നാലെയാണ് പിആർഡി പരസ്യം. മനോരമയും മാതൃഭൂമിയും ഒഴികയുള്ള മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പരസ്യമുണ്ട്.

പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ​ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്തകൾ.

ഇന്നത്തെ സർക്കാർ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നൽകി. രണ്ട് പേജ് പരസ്യമാണ് നൽകിയത്.കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്സൈറ്റ് തുടങ്ങിയത്. 10 വർഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്‍റെ തുടർച്ചായയാണ് പത്രങ്ങളിലെ പരസ്യം. മലയാള, ഇം​ഗ്ലീഷ് പത്രങ്ങളില്‍ പരസ്യം. നിലവിൽ ഔദ്യോ​ഗിക പ്രതികരണം പിആർഡി നൽകിയിട്ടില്ല.

You may also like