Home Top Stories‘ആക്രമണത്തിന് പിന്നിൽ വി ഡി സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു; കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: മന്ത്രി വീണാ ജോർജ്

‘ആക്രമണത്തിന് പിന്നിൽ വി ഡി സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു; കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: മന്ത്രി വീണാ ജോർജ്

by news_desk
0 comments

തിരുവനന്തപുരം. ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു. കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം. ആക്രമണത്തിന് പിന്നിൽ വി ഡി സതീശൻ.

ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്. ഇത് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അതിക്രമമാണ്. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള ചികിത്സാ പിഴവും അം​ഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു.

എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

You may also like