Home Keralaശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ

ശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ

by news_desk
0 comments

ആലപ്പുഴ. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീ പ്രവേശം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

എസ്എൻഡിപി നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. ജനവികാരം സർക്കാർ കണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങിയെന്ന പറഞ്ഞ അദ്ദേഹം കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടത് അല്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാർ എന്തു ചെയ്യണം എന്നു അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നായിരുന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

You may also like